ക്രിസ്മസ് ആഘോഷം നടത്തി
Wednesday, December 26, 2018 11:08 PM IST
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിലെ വിശ്വാസപരിശീലന ക്ലാസുകളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി. വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ സിഎംഎഫ് ക്രിസ്മസ് സന്ദേശം നൽകി. പ്രധാനധ്യാപിക ലീജ ജെൻസൺ, വിദ്യാർഥി പ്രതിനിധി അമിത് ജോസ്, ജിസിൽ ജെൻസൺ, ഡിനോയ് ഡേവിസ് എന്നിവർ പ്രസംഗിച്ചു. ഷോൺ മാത്യു, ഫിയോന മേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇടവക ട്രസ്റ്റിമാർ, പിടിഎ ഭാരവാഹികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു. വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.