ടൗൺസ് വില്ലയിൽ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ഡിസംബര് 30 ന്
Friday, December 28, 2018 6:36 PM IST
ടൗൺസ് വില്ല: ലോകത്തിലെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ മഹാമഹം ഡിസംബർ 30 ന് (ഞായർ) സെന്‍റ് അൽഫോൻസ ഇടവകയിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.

വൈകുന്നേരം 5.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. മാത്യു അരീപ്ലാക്കൽ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ സന്ദേശം, പ്രദക്ഷിണം,നേർച്ച വിളന്പ് എന്നിവ നടക്കും. കല്ലും തൂവാല എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.

ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം , സാബു എന്നിവരും കമ്മിറ്റി അംഗങ്ങളായ ബാബു, ജിബിൻ,സിബി, ആന്‍റണി എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫാ. മാത്യു അരീപ്ലാക്കൽ അറിയിച്ചു.

റിപ്പോർട്ട്: വിനോദ് ബേബി