ഗ്ലോറിയ-18 കരോൾ മത്സരം സംഘടിപ്പിച്ചു
Saturday, December 29, 2018 6:40 PM IST
ബംഗളൂരു: ബാംഗളൂർ മ്യൂസിക് കഫേയുടെ ആഭിമുഖ്യത്തിൽ ഗ്ലോറിയ-18 എന്ന പേരിൽ ക്രിസ്മസ് കരോൾ മത്സരം സംഘടിപ്പിച്ചു. ബാബുസാപാളയ സെന്‍റ് ജോസഫ് ഇടവക വികാരി ഫാ. ഷിന്‍റോ മംഗലത്ത് മത്സരം ഉദ്ഘാടനം ചെയ്തു. ബംഗളൂരുവിലെ പതിനെട്ടോളം ഗായകസംഘങ്ങൾ മാറ്റുരച്ച മത്സരത്തിൽ ബാനസവാഡി സെന്‍റ് തോമസ് ഓർത്തഡോക്സ് മഹായിടവക ഒന്നാം സ്ഥാനവും ഹൊസൂർ റോഡ് സെന്‍റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് കത്തീഡ്രൽ രണ്ടാം സ്ഥാനവും എസ്ജി പാളയ ധർമാരാം സെന്‍റ് തോമസ് ഫൊറോനാ ദേവാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.