ബംഗളൂരു മലയാളി ഫോറം വാർഷിക പൊതുയോഗം
Saturday, December 29, 2018 6:42 PM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്‍റെ വാർഷിക പൊതുയോഗം ജെപി നഗർ തേഡ് ഫേസിലുള്ള രമണമഹർഷി അന്ധവിദ്യാലയത്തിൽ നടന്നു. പ്രസിഡന്‍റ് അഡ്വ. മെന്‍റോ ഐസക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കലമാനൂർ, ട്രഷറർ ഷിബു ശിവദാസ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്‍റ് പി.ജെ. ജോജോ, ജോയിന്‍റ് സെക്രട്ടറി സൈമൺ തലകോടൻ, സീനിയർ ഫോറം ചെയർമാൻ അഡ്വ. പി.എം. ജേക്കബ് എന്നിവർ പ്രസംഗിച്ചു.