കേരളസമാജം തിരുവാതിര മത്സരം ജനുവരി 13ന്
Saturday, December 29, 2018 6:44 PM IST
ബംഗളൂരു: കേരളസമാജം വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തിരുവാതിര മത്സരം ജനുവരി 13 ന് നടക്കും. ഇന്ദിരാനഗര്‍ ഫിഫ്ത് മെയിന്‍ നയൻത് ക്രോസിലുള്ള കൈരളീനികേതന്‍ ഓഡിറ്റോറിയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാംസമ്മാനം 15,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 10,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5,000 രൂപയും ട്രോഫിയുമാണ്. കൂടാതെ അഞ്ചു ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കും. ഒരു ടീമില്‍ പരമാവധി പത്തു പേര്‍ക്ക് പങ്കെടുക്കാം. തിരുവാതിരയ്ക്ക് വായ്പ്പാട്ട് അനുവദിക്കും. സമയപരിധി 10 മിനിറ്റാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കേരളസമാജം കലാ സാംസ്‌കാരിക വിഭാഗം സെക്രട്ടറി വി.എല്‍. ജോസഫ്, അസിസ്റ്റന്‍റ് സെക്രട്ടറി കെ.വി. മനു എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9886181771, 9886628111, 9845222688