സ്നേഹദീപ്തിയുടെ പുതുവത്സര സമ്മാനം രോഗിയായ ഗൃഹനാഥനും കുടുംബത്തിനും
Monday, December 31, 2018 6:19 PM IST
ന്യൂഡൽഹി: ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിന്‍റെ യുവജന പ്രസ്ഥാനമായ സ്നേഹ ദീപ്തിയുടെ പുതുവത്സരസമ്മാനം ഇക്കുറി മുണ്ടക്കയത്തുള്ള രോഗിയായ ഗൃഹനാഥനും കുടുംബത്തിനും.

പദ്ധതിയുടെ ഭാഗമായി എട്ടു ലക്ഷം രൂപ ചെലവാക്കി പണിതീർത്ത പുതിയ കെട്ടിടത്തിന്‍റെ കൂദാശകർമവും താക്കോൽദാനവും ജനുവരി രണ്ടിന് രാവിലെ 11ന് കത്തീഡ്രൽ വികാരി ഫാ. അജു ഏബ്രഹാമിന്‍റേയും മുണ്ടക്കയം പൈങ്ങണ സെന്‍റ് തോമസ് ഓർത്തഡോക്സ്‌ പള്ളി വികാരി ഫാ കുര്യാക്കോസ് മാണിയുടെയും നേതൃതൃത്വത്തിൽ നടക്കും.

റിപ്പോർട്ട്: ജോജി വഴുവാടി