ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പു​തു​വ​ത്സ​ര​സ​മ്മാ​നം
Wednesday, January 2, 2019 10:36 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ പു​തു​വ​ത്സ​ര​സ​മ്മാ​നം മു​ണ്ട​ക്ക​യ​ത്തു​ള്ള ഒ​രു നി​ർ​ദ്ധ​ന കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ർ​മി​ച്ചു ന​ൽ​കി.

സ്നേ​ഹ​ദീ​പ്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ ഭ​വ​ന​ത്തി​ൽ നി​ന്ന് കെ​ട്ടു​റ​പ്പു​ള്ള പു​തി​യ ഭ​വ​ന​ത്തി​ലേ​ക്ക് 2019 ജ​നു​വ​രി 2ന് ​താ​ക്കോ​ൽ ദാ​നം ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​അ​ജു ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. മു​ണ്ട​ക്ക​യം പൈ​ങ്ങ​ണ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മാ​ണി, റ്റി. ​ജോ​ർ​ജ് കോ​ർ​എ​പ്പി​സ്കോ​പ്പ, ഡ​ൽ​ഹി യു​വ​ജ​ന​പ്ര​സ്ഥ​നം സെ​ക്ര​ട്ട​റി അ​ഡ്വ. റോ​ബി​ൻ രാ​ജു, ക​ത്തീ​ഡ്ര​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ലി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 30 ന് ​ആ​രം​ഭി​ച്ച നി​ർ​മാ​ണം എ​ട്ടു ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ഹോ​സ്ഖാ​സ് ക​ത്തീ​ഡ്ര​ൽ നി​ന്ന് ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പേ​ര് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി