മഞ്ഞിൻപുതപ്പിലേക്ക് ജർമനി
Friday, January 11, 2019 9:49 PM IST
ബർലിൻ: ഈ വാരാന്ത്യത്തോടെ ജർമനിയിൽ ശീതകാലം സമാഗതമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. വ്യാഴാഴ്ച മുതൽ ഇതിന്‍റെ വ്യക്തമായ സൂചനകൾ ദൃശ്യമാകും. വ്യാപകമായ മഴയും മഞ്ഞുവീഴ്ചയും രാജ്യത്തിന്‍റെ മിക്കയിടങ്ങളിലും പ്രതീക്ഷിക്കാം.

സമുദ്ര നിരപ്പിൽ നിന്ന് 500 മീറ്റർ മുതൽ ഉയരത്തിലുള്ള പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടാകും. ബ്ലാക്ക് ഫോറസ്റ്റിലെ ആൽപ്സിൽ 15 സെന്‍റീമീറ്റർ വരെ മഞ്ഞു വീഴും. കിഴക്കൻ ജർമനിയിൽ ഇടിയോടു കൂടിയ മഴയും തെക്കുപടിഞ്ഞാറൻ ജർമനിയിൽ ചാറ്റൽ മഴയും കിട്ടും.

പൂജ്യത്തിനു താഴെ ആറു ഡിഗ്രി വരെ താപനില കുറയും. അഞ്ച് ഡിഗ്രിയായിരിക്കും പരമാവധി താപനില. സ്കീ റിസോർട്ടുകൾ സജീവമാകാൻ മാത്രം മഞ്ഞു വീഴ്ച വൈകാതെ പ്രതീക്ഷിക്കാമെന്നും നിരീക്ഷകർ. ക്രിസ്മസ് അടുക്കുന്നതോടെ ശൈത്യം പിടിമുറുക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ