ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ച​ലോ​ഹ പ്ര​തി​ഷ്ഠ​യും വ​ലി​യ പൊ​ങ്കാ​ല​യും
Tuesday, January 15, 2019 11:03 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ​ഞ്ച​ലോ​ഹ പ്ര​തി​ഷ്ഠ​യും വ​ലി​യ പൊ​ങ്കാ​ല​യും മാ​ർ​ച്ച് മാ​സ​ത്തി​ൽ ന​ട​ക്കും. പു​തി​യ ക്ഷേ​ത്ര​സ​മു​ച്ച​യ​ത്തി​ലെ ര​ണ്ടാം നി​ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്രീ​കോ​വി​ലി​ൽ പ​ഞ്ച​ലോ​ഹ പ്ര​തി​ഷ്ഠ മാ​ർ​ച്ച് 21 വ്യാ​ഴാ​ഴ്ച രാ​വി​ലെ 5.30നു​ള്ള ശു​ഭ മു​ഹൂ​ർ​ത്ത​ത്തി​ൽ ക്ഷേ​ത്ര​ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ട് നി​ർ​വ​ഹി​ക്കും. ക്ഷേ​ത്ര വാ​സ്തു വി​ദ​ഗ്ദ്ധ​ൻ ബാ​ബു ന​ന്പൂ​തി​രി​യും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഉ​പ​ദേ​വ​ത​ക​ളാ​യ ശ്രീ​ഗ​ണ​പ​തി, ശ്രീ​ധ​ർ​മ്മ ശാ​സ്താ​വ്, ശ്രീ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി, ശി​വ​ൻ, നാ​ഗ​രാ​ജാ​വ്, നാ​ഗ​യ​ക്ഷി എ​ന്നി​വ​രു​ടെ പ്ര​തി​ഷ്ഠ​യും അ​ന്നു​ത​ന്നെ ന​ട​ത്തും.

പ്ര​തി​ഷ്ഠാ​ദി​നം ക​ഴി​ഞ്ഞു വ​രു​ന്ന 2019 മാ​ർ​ച്ച് 24 ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​ത്ത​വ​ണ വ​ലി​യ പൊ​ങ്കാ​ല. പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ​ത്തി​ൽ ചേ​ർ​ക്കു​ന്ന​തി​ന് സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ​യോ അ​വ ധ​ന​മാ​യോ സം​ഭാ​വ​ന ന​ൽ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 2019 ഫെ​ബ്രു​വ​രി 15നു ​മു​ന്പാ​യി അ​വ ക്ഷേ​ത്ര​ത്തി​ൽ ഏ​ൽ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ മീ​റ്റിം​ഗ് ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070), ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (965442570) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി