വേ​സ്റ്റ് വെ​റും വേ​സ്റ്റ​ല്ല..! കാ​ന്പ​സി​ലെ പാ​ഴ്ക്ക​ട​ലാ​സു​ക​ളി​ൽ നി​ന്നും വ​രു​മാ​ന​മു​ണ്ടാ​ക്കി ഒ​രു​പ​റ്റം കു​ട്ടി​ക​ൾ
Wednesday, January 16, 2019 11:06 PM IST
ബം​ഗ​ളൂ​രു: മാ​ലി​ന്യം വെ​റു​തേ വ​ലി​ച്ചെ​റി​ഞ്ഞു ക​ള​യാ​നു​ള്ള​ത​ല്ല, കാ​ശു​ണ്ടാ​ക്കാ​നും കൂ​ടി​യു​ള്ള​താ​ണെ​ന്ന് പ​റ​യു​ക​യാ​ണ് ഒ​രു​പ​റ്റം കു​ട്ടി​ക​ൾ. ജാ​ക്കൂ​ർ വി​ദ്യാ​ശി​ൽ​പ് അ​ക്കാ​ഡ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ നി​ന്നു​ള്ള പാ​ഴ്ക്ക​ട​ലാ​സു​ക​ളും പ​ഴ​യ ബു​ക്കു​ക​ളും റീ​സൈ​ക്കി​ൾ ചെ​യ്ത് അ​വി​ടെ​ത്ത​ന്നെ തി​രി​കെ​യെ​ത്തി​ക്കു​ക​യാ​ണ്.

കാ​ന്പ​സി​ൽ ത​ന്നെ​യു​ള്ള പേ​പ്പ​ർ റീ​സൈ​ക്കി​ളിം​ഗ് യൂ​ണി​റ്റ് വ​ഴി ഇ​ത്ത​ര​ത്തി​ൽ ദി​നം​പ്ര​തി 800 ഷീ​റ്റ് ക​ട​ലാ​സു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തു​വ​രെ 7,453 നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ നി​ന്നു​ള്ള ക​ട​ലാ​സു​ക​ൾ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ക​ട​ലാ​സു​ക​ൾ പു​ന​രു​പ​യോ​ഗി​ക്കു​ന്ന​തു വ​ഴി ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം ത​ങ്ങ​ൾ 4,223 മ​ര​ങ്ങ​ളും 59,62,560 ലി​റ്റ​ർ വെ​ള്ള​വും സം​ര​ക്ഷി​ച്ച​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

സ്കൂ​ളി​ലെ സ്റ്റേ​ഷ​ന​റി സ്റ്റോ​റി​ൽ റീ​സൈ​ക്കി​ൾ ചെ​യ്ത ക​ട​ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഫ​യ​ൽ, കാ​രി ബാ​ഗ്, എ​ൻ​വ​ല​പ്, നോ​ട്ട്ബു​ക്ക്, ക​ല​ണ്ട​ർ, ടി​ഷ്യു ബോ​ക്സ്, പെ​ൻ​സി​ൽ ഹോ​ൾ​ഡ​ർ, ഗി​ഫ്റ്റ് ബോ​ക്സ് തു​ട​ങ്ങി​യ​വ വി​ൽ​പ​ന​യ്ക്കു വ​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ലെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് കാ​ർ​ഡും ന്യൂ​സ്ലെ​റ്റ​റു​ക​ളും നോ​ട്ടീ​സു​ക​ളു​മെ​ല്ലാം റീ​സൈ​ക്കി​ൾ ക​ട​ലാ​സു​ക​ൾ കൊ​ണ്ടു​ള്ള​വ​യാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ക​ല ശെ​ൽ​വി പ​റ​യു​ന്നു.