മി​ക​ച്ച റീ​ജ​ണു​ക​ൾ​ക്കും അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​മു​ള്ള യു​ക്മ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Thursday, January 17, 2019 10:38 PM IST
ല​ണ്ട​ൻ: യു​ക്മ ഫാ​മി​ലി ഫെ​സ്റ്റി​ന് മു​ന്നോ​ടി​യാ​യു​ള്ള അ​വാ​ർ​ഡ് നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി. ദേ​ശീ​യ ത​ല​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച റീ​ജ​ണാ​യി സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ലെ​യും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​യും സ​മ​ഗ്ര​നേ​ട്ട​ങ്ങ​ളാ​ണ് മി​ക​ച്ച റീ​ജ​ണു​ള്ള ന്ധ​ഗോ​ൾ​ഡ​ൻ ഗാ​ല​ക്സി അ​വാ​ർ​ഡി​ന്ന്ധ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണി​നെ അ​ർ​ഹ​മാ​ക്കി​യ​ത്.

റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ചെ​റി​യാ​ന്‍റെ​യും സെ​ക്ര​ട്ട​റി എം ​പി പ​ദ്മ​രാ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജു ജോ​സ​ഫ്, മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ഷ് ടോം, ​യു​ക്മ ടൂ​റി​സം ചെ​യ​ർ​മാ​ൻ ടി​റ്റോ തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗം ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, റീ​ജ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി വി​ക്റ്റ​ർ, സ​ജി​മോ​ൻ സേ​ത്തു, കോ​ശി​യാ ജോ​സ്, ജോ ​സേ​വ്യ​ർ, ജി​ജു യോ​വേ​ൽ, അ​നോ​ജ് ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ശ​ക്ത​മാ​യ നേ​തൃ​നി​ര​യാ​ണ് മി​ക​ച്ച റീ​ജ​ണി​നു​ള്ള അ​വാ​ർ​ഡി​ന് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണെ അ​ർ​ഹ​മാ​ക്കി​യ​ത്.

ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​നാ​ണ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ന്ധ​സി​ൽ​വ​ർ ഗാ​ല​ക്സി അ​വാ​ർ​ഡ്ന്ധ ക​ര​സ്ഥ​മാ​ക്കി​യ​ത്. ബാ​ബു മ​ങ്കു​ഴി പ്ര​സി​ഡ​ന്‍റും ജോ​ജോ തെ​രു​വ​ൻ സെ​ക്ര​ട്ട​റി​യു​മാ​യു​ള്ള ക​മ്മ​റ്റി​യാ​ണ് ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജ​ണി​നെ ന​യി​ക്കു​ന്ന​ത്. കാ​യി​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ​സ്റ്റ് ആ​ൻ​ഡ് വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സ് റീ​ജ​ണി​നെ ന്ധ​സി​ൽ​വ​ർ ഗാ​ല​ക്സി അ​വാ​ർ​ഡ് ഫോ​ർ സ്പോ​ർ​ട്സ്ന്ധ​ന് തെ​ര​ഞ്ഞെ​ടു​ത്തു. ഡി​ക്സ് ജോ​ർ​ജ്, സ​ന്തോ​ഷ് തോ​മ​സ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന ക​മ്മ​റ്റി​യാ​ണ് മി​ഡ്ലാ​ൻ​ഡ്സ് റീ​ജ​ണി​ന്‍റെ നേ​തൃ​ത്വം ക​യ്യാ​ളു​ന്ന​ത്.

കി​ര​ണ്‍ സോ​ള​മ​ൻ പ്ര​സി​ഡ​ന്‍റും ജ​സ്റ്റി​ൻ എ​ബ്ര​ഹാം പ്ര​സി​ഡ​ന്‍റു​മാ​യു​ള്ള യോ​ർ​ക്ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജ​ണി​നാ​ണ് ക​ലാ​രം​ഗ​ത്തെ മി​ക​വി​നു​ള്ള സി​ൽ​വ​ർ ഗാ​ല​ക്സി അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്. പ്ര​ശം​സ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​റു​ത്തി ലാ​ലു ആ​ന്‍റ​ണി പ്ര​സി​ഡ​ന്‍റും അ​ജി​ത് വെ​ണ്മ​ണി സെ​ക്ര​ട്ട​റി​യു​മാ​യ സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണും, ഷീ​ജോ വ​ർ​ഗീ​സ് പ്ര​സി​ഡ​ന്‍റും ത​ങ്ക​ച്ച​ൻ എ​ബ്ര​ഹാം സെ​ക്ര​ട്ട​റി​യു​മാ​യ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണും പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ൾ​ക്ക് അ​ർ​ഹ​ത നേ​ടി. ന​വാ​ഗ​ത റീ​ജ​ണ്‍ എ​ന്ന​നി​ല​യി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് ആ​ൻ​ഡ് സ്കോ​ട്ട്ലാ​ൻ​ഡ് റീ​ജ​ണും അ​വാ​ർ​ഡി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജ​നു​വ​രി 19 ശ​നി​യാ​ഴ്ച മാ​ഞ്ച​സ്റ്റ​ർ വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ ഫാ​മി​ലി ഫെ​സ്റ്റി​ൽ വ​ച്ചു അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് അ​വാ​ർ​ഡ് വി​വ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. യു​ക്മ ദേ​ശീ​യ ട്ര​ഷ​റ​റും ഫാ​മി​ലി ഫെ​സ്റ്റ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ അ​ല​ക്സ് വ​ർ​ഗീ​സ്, യു​ക്മ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഫ്രാ​ൻ​സി​സ് മാ​ത്യു, മു​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജീ​ഷ് ടോം ​എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് ക​മ്മ​റ്റി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ.


റിപ്പോർട്ട്: സ​ജീ​ഷ് ടോം