യൂ​റോ​പ്പി​ൽ യൂ​ട്യൂ​ബി​ൽ ച​ല​ഞ്ച് വീ​ഡി​യോ​ക​ൾ​ക്കു നി​യ​ന്ത്ര​ണം
Thursday, January 17, 2019 10:55 PM IST
ല​ണ്ട​ൻ: അ​പ​ക​ട​ക​ര​മാ​യ​തോ കാ​ഴ്ച​ക്കാ​ർ​ക്ക് മാ​ന​സി​ക സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ന്ന​തോ ആ​യ വീ​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് യു​ട്യൂ​ബ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ച​ല​ഞ്ച്, പ്രാ​ങ്ക് വി​ഡി​യോ​ക​ൾ​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. ച​ല​ഞ്ചു​ക​ൾ എ​ന്ന പേ​രി​ലു​ള്ള ത​മാ​ശ​ക​ളി​ൽ പ​ല​തും മ​ര​ണ​ത്തി​ലും ഗു​രു​ത​ര​മാ​യ പ​രു​ക്കു​ക​ളി​ലു​മാ​ണ് ചെ​ന്നെ​ത്തു​ന്ന​തെ​ന്ന നി​രീ​ക്ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി.

എ​ന്നാ​ൽ, ഗു​രു​ത​ര സ്വ​ഭാ​വ​മു​ള്ള പ്രാ​ങ്ക് വീ​ഡി​യോ​ക​ൾ നി​രോ​ധി​ക്കാ​നു​ള്ള നീ​ക്കം ശ്ര​മ​ക​ര​മാ​ണ്. കാ​ര​ണം വി​ഡി​യോ​ക​ൾ അ​പ​ക​ട​ക​ര​മാ​യ​ത് അ​ല്ലാ​ത്ത​ത് ഏ​താ​ണെ​ന്ന് നി​ർ​ണ​യി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​പ​ക​ട​ക​ര​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ള്ള വി​ഡി​യോ​ക​ൾ യൂ​ട്യൂ​ബി​ൽ ഇ​പ്പോ​ഴു​മു​ണ്ടെ​ന്നും ഇ​വ നീ​ക്കം ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു വ​രു​ന്നു​ണ്ട്.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തും പ​രു​ക്കേ​ൽ​ക്കാ​നി​ട​യു​ള്ള​തു​മാ​യ പ്ര​വൃ​ത്തി​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന വി​ഡി​യോ​ക​ളാ​ണ് യൂ​ട്യൂ​ബ് വി​ല​ക്കു​ക. വി​ഡി​യോ​യി​ൽ അ​പ​ക​ടം ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നി​ല്ല. ആ ​പ്ര​വൃ​ത്തി​യി​ലൂ​ടെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ അ​പ​ക​ടം ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്ന് തോ​ന്നി​യാ​ൽ മാ​ത്രം മ​തി അ​ത്ത​രം വി​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്യ​പ്പെ​ടാ​ൻ. കു​ട്ടി​ക​ളെ പ​റ്റി​ക്കു​ക, പേ​ടി​പ്പി​ക്കു​ക തു​ട​ങ്ങി ഇ​ത്ത​ര​ത്തി​ലു​ള്ള വി​ഡി​യോ​ക​ളും അ​നു​വ​ദി​ക്കി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ