ബ്രെ​ക്സി​റ്റ് ക​രാ​ർ: ച​ർ​ച്ച​യ്ക്ക് ഇ​നി​യും സ​മ​യ​മു​ണ്ടെ​ന്ന് മെ​ർ​ക്ക​ൽ
Thursday, January 17, 2019 11:53 PM IST
ബ​ർ​ലി​ൻ: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് മു​ന്നോ​ട്ടു​വ​ച്ച ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​ർ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ത​ള്ളി​യെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി​യും ച​ർ​ച്ച​യ്ക്കു സ​മ​യം ബാ​ക്കി​യു​ണ്ടെ​ന്ന് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ.

തു​ട​ർ​ന്നും ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ലും തെ​രേ​സ മേ​യു​ടെ അ​ടു​ത്ത ന​ട​പ​ടി​യെ​ന്ത​ന്ന​റി​യാ​നാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും മെ​ർ​ക്ക​ൽ വ്യ​ക്ത​മാ​ക്കി. തെ​രേ​സ അ​വ​ത​രി​പ്പി​ച്ച ക​രാ​ർ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ത​ള്ളി​യ​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ​നി എ​ന്ത് എ​ന്നു പ​റ​യേ​ണ്ട​ത് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്. അ​പ​ക​ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ഞ്ഞി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​തി​നാ​ൽ ത​ന്നെ ക​രാ​റോ​ടെ ബ്രെ​ക്സി​റ്റ് ന​ട​പ്പാ​ക​ണ​മെ​ന്നും ആ​ഗ്ര​ഹി​ക്കു​ന്നു. എ​ന്നാ​ൽ, അ​തു സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ക​രാ​റി​ല്ലാ​ത്ത ബ്രെ​ക്സി​റ്റി​ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ​ജ്ജ​മാ​ണെ​ന്നും മെ​ർ​ക്ക​ൽ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ