ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം: തീയതികളും സ്ഥലങ്ങളും തീരുമാനിച്ചു
Tuesday, January 22, 2019 10:26 PM IST
പ്രെസ്റ്റൺ: ബൈബിൾ പ്രഘോഷണത്തിനും വിശ്വാസസാക്ഷ്യത്തിനും പുതിയ മാനങ്ങൾ നൽകിയ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത "ബൈബിൾ കലോത്സവം 2019' വർഷത്തേയ്ക്കുള്ള സ്ഥലങ്ങളും തീയതികളും പ്രഖ്യാപിച്ചു.

രൂപതാതല മത്സരങ്ങൾ നവംബർ 16ന് (ശനി) The De LA Salle Academy, Carr Lane East, Croxteth, Liverpool, L11 4SG - ൽ ലിവർപൂളിൽ നടക്കും. ലിതർലാൻഡ് 'സമാധാനരാഞ്ജി' ഇടവക വികാരി ഫാ. ജിനോ അരിക്കാട്ടും കമ്മിറ്റി അംഗങ്ങളും ആതിഥ്യമരുളും.

ഇംഗ്ലണ്ട്, വെയിൽസ്‌, സ്കോട് ലൻഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ വിവിധ മിഷൻ, കുർബാന സെന്‍ററുകളിൽനിന്നായി ആയിരക്കണക്കിന് കുട്ടികളും മുതിർന്നവരും പങ്കെടുക്കുന്ന റീജണൽ മത്സരങ്ങൾ പ്രാഥമിക ഘട്ടത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും.

റീജണൽ തല മത്സരങ്ങളുടെ തീയതികൾ ചുവടെ:

1. Glasgow, Scotland ; 28th September
2. Preston;19th October
3. Manchester: 5th October
4 . Bristol Cardiff: 5th October
5 .London: 5th October
6 .Cambridge: 29th September

കലാരൂപങ്ങളിലൂടെ സുവിശേഷപ്രഘോഷണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ഗ്രേറ്റ് ബ്രിട്ടൺ രൂപത ബൈബിൾ കലോത്സവം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ കലോത്സവം രൂപത ഡയറക്ടർ ഫാ. പോൾ വെട്ടിക്കാട്ടിനെ സമീപിക്കേണ്ടതാണ്. (Mobile Number: 07450243223 )

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്