ഡിഎംഎ കലോത്സവം: ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയും
Friday, January 25, 2019 7:31 PM IST
ന്യൂഡൽഹി: ഡിഎംഎ കലോത്സവത്തിന്‍റെ സംസ്ഥാനതല (ഫൈനൽ) മത്സരങ്ങൾ ഇന്നും നാളെയുമായി വികാസ് പുരി കേരളാ സ്‌കൂളിൽ രാവിലെ 9 മുതൽ നടക്കും.

ശാസ്ത്രീയ സംഗീതം, സിനിമാ ഗാനം, നാടക ഗാനം, ലളിത ഗാനം, മാപ്പിളപ്പാട്ട്, നാടൻ പാട്ട്, വയലിൻ, ഗിത്താർ, കീ ബോർഡ്, തബല, മൃദംഗം, ചെണ്ട, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘ നൃത്തം, ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി (തിരുവാതിരകളി), മോണോ ആക്‌ട്, പ്രശ്ചന്ന വേഷം തുടങ്ങിയ ഇനങ്ങളിലും വിവിധ വിഭാഗങ്ങളിലുമായാണ് മത്സരങ്ങൾ.

നാളെ വൈകുന്നേരം 5.30-നു ഡിഎംഎ പ്രസിഡന്‍റ് സി.എ. നായരുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ ഡോ. വി.പി. ജോയ് ഐഎഎസ് പങ്കെടുക്കും. മഴവിൽ മനോരമയിലെ പ്രശസ്തമായ ഭാര്യ എന്ന സീരിയലിലെ ലീന ടീച്ചറുടെ വേഷം അവതരിപ്പിക്കുന്ന സീരിയൽ-സിനിമ നടിയും ടെലിവിഷൻ അവതാരികയുമായ സൗപർണിക വിശിഷ്ടാതിഥിയായി പങ്കെടുത്ത് കലോത്സവ വിജയികൾക്കുള്ള സമ്മാന ദാനവും നിർവഹിക്കും. ചടങ്ങിൽ പ്രമുഖ നാടകാചാര്യനായ പ്രഫസർ ഓംചേരി എൻ.എൻ. പിള്ളയെ ആദരിക്കും.

ഡിഎംഎ. വൈസ് പ്രസിഡന്‍റ് സി. കേശവൻ കുട്ടി, കലോത്സവം കൺവീനറും വൈസ് പ്രസിഡന്‍റുമായ വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച് ആചാരി, ട്രഷറർ സി.ബി. മോഹനൻ, ജോയിന്‍റ് ട്രഷറർ കെ.ജെ.ടോണി, ഇന്‍റേണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ. ഷാജി കലോത്സവം ജോയിന്‍റ് കൺവീനർമാരായ അജികുമാർ മേടയിൽ, എ.മുരളിധരൻ, ഒ. ഷാജികമാർ തുടങ്ങിയവർ സംസാരിക്കും.

വിവരങ്ങൾക്ക്: 26195511, 9910439595

റിപ്പോർട്ട്: പി.എൻ. ഷാജി