മാ​ത്യൂ​സ് ദ്വി​തി​യ​ൻ അ​നു​സ്മ​ര​ണ​വും ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു
Tuesday, January 29, 2019 10:56 PM IST
ന്യൂ​ഡ​ൽ​ഹി: സ​രി​ത​വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട മാ​ത്യൂ​സ് ദ്വി​തി​യ​ൻ അ​നു​സ്മ​ര​ണ​വും ക്വി​സ് മ​ത്സ​ര​വും സ​മാ​പി​ച്ചു. ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി യോ​ഹ​ന്നാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഫാ. ​അ​ജു ഏ​ബാ​ഹാം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തു​ട​ർ​ന്നു ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ സ​രി​ത​വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് നോ​യി​ഡ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഹോ​സ് വാ​സ് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി പ​ങ്കെ​ടു​ത്ത മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സ​ജി ഏ​ബ്ര​ഹാം, അ​ഡ്വ. റോ​ബി​ൻ രാ​ജു, സാ​ബു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്