ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു
Thursday, January 31, 2019 10:58 PM IST
മ​ച്ചൂ​ർ: ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. ക​ർ​ണാ​ട​ക​യി​ലെ മ​ച്ചൂ​ർ കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ കു​ള്ള​നെ​യാ​ണ് ക​ടു​വ ക​ടി​ച്ചു കൊ​ന്ന​ത്. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലാ​ണ് സം​ഭ​വം. നാ​ല് ദി​വ​സ​ത്തി​നി​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ്.

ഗു​ണ്ട​റ​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. പു​ളി​ച്ചോ​ട്ടി​ൽ ചി​ന്ന​പ്പ(37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.