ആകാശവിസ്മയമാകാൻ എയറോ ഇന്ത്യ; സുനിത വില്യംസ് പങ്കെടുക്കും
Saturday, February 2, 2019 9:38 PM IST
ബംഗളൂരു: ലോ​ക​മെമ്പാടു​മു​ള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ആ​കാ​ശ​പ്ര​ക​ട​നം എ​യ​റോ ഇ​ന്ത്യയുടെ പന്ത്രണ്ടാം പതിപ്പ് ഈമാസം 20 മുതൽ 24 വരെ തീയതികളിൽ നടക്കും. യെ​ല​ഹ​ങ്ക വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന വ്യോ​മ​പ്ര​ദ​ർ​ശ​ന​ത്തി​നായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരിപാടിയുടെ ഇത്തവണത്തെ സംഘാടകരായ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡ് (എച്ച്എഎൽ) വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി 21 ഉപസമിതികളെ നിയോഗിച്ചിട്ടുണ്ട്.

മുൻവർഷങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 21നു നടക്കുന്ന ഡ്രോൺ ഒളിംപിക്സ് ആണ് ഇതിൽ പ്രധാനം. ജാക്കുർ ഗവ. ഫ്ളൈയിംഗ് ട്രെയിനിംഗ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ഫൈനലിലെത്തുന്നവർക്ക് എയറോ ഇന്ത്യയിൽ പങ്കെടുക്കാം.

ഈമാസം ഇരുപതിന് ബംഗളൂരു യെലഹങ്ക വ്യോമതാവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ വ്യോമപ്രദർശനത്തിൽ ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ ഗവേഷക സുനിത വില്യംസും പങ്കെടുക്കും. എയറോ ഇന്ത്യയിൽ വനിതാദിനത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രത്യേക പരിപാടികളിലാണ് സുനിത പങ്കെടുക്കുന്നത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ പ്രതിരോധരംഗത്തെ സ്റ്റാർട്ടപ്പ് കമ്പനികളുടെ പങ്കാളിത്തവും ശ്രദ്ധേയമാകും. കർണാടകയിലെ സൈനിക് സ്കൂളുകൾ അടക്കമുള്ള സ്കൂളുകളോട് വിദ്യാർഥികളെ പരിപാടിയിൽ എത്തിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്. വിവിധ പരിപാടികളിലും സെമിനാറുകളിലുമായി പതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അഞ്ചുലക്ഷത്തോളം പേർ എയറോ ഇന്ത്യയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നുള്ള യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്ര​തി​രോ​ധ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന 365 ​ക​മ്പനി​കൾ തുടങ്ങിയവരും പ്രദർശനത്തിൽ പങ്കാളികളാകും. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ എ​യ​റോ​ബാ​റ്റി​ക് ടീ​മു​ക​ൾ​ക്കൊ​പ്പം വിദേശരാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും. ഇതുവരെ 31 പറക്കൽ പ്രദർശന സംഘങ്ങൾ പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്ര​തി​രോ​ധ​രം​ഗ​ത്തെ സാ​ങ്കേ​തി​ക ശ​ക്തി തു​റ​ന്നു​കാ​ട്ടു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ ഭാ​ര​ത് ഇ​ല​ക്ട്രോ​ണി​ക്സ് ലി​മി​റ്റ​ഡ് പ്ര​തി​രോ​ധ ആ​വ​ശ്യ​ത്തി​നാ​യി നി​ർ​മി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും.

പ്ര​ദ​ർ​ശ​ന​ത്തോ​ടൊ​പ്പം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​രോ​ധ​മ​ന്ത്രി​മാ​ർ ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ, നി​ക്ഷേ​പ​ക​സം​ഗ​മം, നി​ക്ഷേ​പ​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച എ​ന്നി​വ​യു​മു​ണ്ടാ​കും.