വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 10 ന്
Monday, February 4, 2019 7:20 PM IST
മെല്‍ബണ്‍: നാല്പത്തിമൂന്നു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 10ന് (ഞായർ) വൈകുന്നേരം നാലിന് ഡാംഡിനോംഗ് യുണൈറ്റിംഗ് പള്ളി ഹാളിൽ (Robinsons St, Dandenong) നടക്കും.

മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കുക, അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി അംഗീകരിക്കുക തുടങ്ങിയവ ആയിരിക്കും പ്രധാന അജണ്ട. എല്ലാ അംഗങ്ങളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് യോഗത്തിൽ സംബന്ധിക്കണമെന്ന് പ്രസിഡന്‍റ് തന്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും അറിയിച്ചു.

വിവരങ്ങൾക്ക്: തമ്പി ചെമ്മനം 04 23583682, ഫിന്നി മാത്യൂ 04 25 112219, മദനൻ ചെല്ലപ്പൻ 0430245919.

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ