ബ്രിസ്‌കയ്ക്ക് പുതിയ നേതൃത്വം
Thursday, February 7, 2019 7:59 PM IST
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ടോം ജേക്കബ് (പ്രസിഡന്‍റ്), ബെന്നി കുടിലിൽ (വൈസ് പ്രസിഡന്‍റ്), ഷാജി വർക്കി (ജനറൽ സെക്രട്ടറി), സജി മാത്യു (ജോയിന്‍റ് സെക്രട്ടറി), ജീവൻ തോമസ് (ട്രഷറർ), തോംസൺ വർഗീസ് (ജോയിന്‍റ് ട്രഷറർ), സന്തോഷ് ജേക്കബ് പുത്തേട്ട് , ജയ് ചെറിയാൻ (ആർട്സ് സെക്രട്ടറിമാർ ), ജോർജ് തോമസ് ( റെജി മണിയാലിൽ ), ജോബിറ്റ് തോമസ് (സ്പോർട്സ് സെക്രട്ടറിമാർ ) എന്നിവരേയും മനോജ് മാത്യു കുറുമ്പനാടം , റോണി ജെ മാണി ,സുനിൽ തോമസ് , ബോബി സൈമൺ ,സാംസൺ സാമുവേൽ, പി.ഐ.ജോസഫ് ,ബിജു പപ്പാറിൽ,റെജി തോമസ് ,ജോസ് കാപ്പിൽ,രാജേഷ് നായർ എന്നിവരടങ്ങുന്ന 23 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പ്രസിഡന്‍റ് മാനുവൽ മാത്യുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ബ്രിസ്‌റ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും മറ്റു അസോസിയേഷനുകളിൽ അംഗത്വമില്ലാത്തവരുടെ പ്രതിനിധിയും ഉൾപ്പെടുന്നതാണ് പുതിയ കമ്മിറ്റി.

തുടർന്നു ടോം ജേക്കബിന്‍റെ അധ്യക്ഷതയിൽ പുതിയ കമ്മറ്റിയുടെ പ്രഥമ യോഗം ചേർന്ന് 2019 വർഷത്തേക്കുള്ള ബ്രിസ്‌കയുടെ പ്രധാന പരിപാടികളുടെ ലിസ്റ്റ് തയാറാക്കി . ബ്രിസ്ക അംഗങ്ങൾ സൗകര്യാർഥം അവധിയും മറ്റു ക്രമീകരണങ്ങളും നടത്തുന്നതിനായി പരിപാടികളുടെ നിശ്ചിത തീയതികളും തീരുമാനിച്ചു . ഇതനുസരിച്ചു ആദ്യത്തെ പ്രധാന പരിപാടിയായ “ സർഗോത്സവം “ ഏപ്രിൽ 13 ന് (ശനി) സൗത്തമേഡ് കമ്യൂണിറ്റി സെന്‍ററിൽ നടക്കും. ബാഡ്മിന്‍റൺ ടൂർണമെന്റ് മേയ് 18 നു ഈസ്റ്റേൺ ലഷെർ സെന്‍ററിലും ഫാമിലി ബാർബിക്യൂവും സ്പോർട്സ് ഡേ ജൂലൈ 13 നു സ്റ്റെപ്പിൽഹിൽ പേജ് പാർക്കിലും നടക്കും. ഓണാഘോഷത്തിന്‍റെ തുടക്കമായുള്ള “ഓണം ഗെയിംസ് “ ഓഗസ്റ്റ് 31 നാണ്. അന്നേദിവസം സൗത്തമേട് കമ്മ്യൂണിറ്റി സെന്‍ററിൽ നാടൻ കളികൾ ഉൾപ്പെടുന്ന വിവിധ തരം മത്സരങ്ങൾ അരങ്ങേറും . ഓണസദ്യയും കലാപരിപാടികളും സെപ്റ്റംബർ 21 ന് (ശനി) ഗ്രീൻവേ സെന്‍ററിൽ രാവിലെ 11 മുതൽ വൈകിട്ട് 9 വരെ നടക്കും.

ഒരു പുതിയ തുടക്കമെന്ന നിലയിൽ മുൻവർഷങ്ങളിലെ പരിപാടികൾക്കുപരിയായി ഈ വർഷം ബ്രിസ്റ്റോളിലെ വിവിധ സ്ഥലങ്ങളിൽ “ കുടുംബ വിനോദ സായാഹ്നങ്ങൾ “ സംഘടിപ്പിക്കും . വളരെ ലളിതവും എന്നാൽ പ്രയോജനപ്രദവുമായ പരിപാടിയുടെ ആരംഭം കുറിക്കുന്നത് ഫിഷ്പോണ്ടിലും സൗത്തമേഡ് ലുമാണ് . മാർച്ച് 9 നു ഫിഷ്പോൻഡ്‌സ് സെന്‍റ് ജോസഫ്സ് ഹാളിലും മേയ് 4 നു സൗത്തമേട് കമ്യൂണിറ്റി സെന്‍ററിലുമാണ് കുടുംബവിനോദ സായാഹ്നങ്ങൾ അരങ്ങേറുക.