ഫെയ്സ്ബുക്കിന്‍റെ ഡേറ്റ ശേഖരണത്തിന് ജർമനിയുടെ നിയന്ത്രണം
Friday, February 8, 2019 10:01 PM IST
ബർലിൻ: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യുന്നതിന് ഫെയ്സ്ബുക്കിന് ജർമനി നിയന്ത്രണം ഏർപ്പെടുത്തി. ഉപയോക്താവിന്‍റെ വ്യക്തിഗതമായ സമ്മതം ലഭിക്കാതെ ഇത്തരത്തിൽ പരിധി വിട്ട് വിവരശേഖരണം നടത്തരുതെന്നാണ് നിർദേശം.

ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ ഫെയ്സ്ബുക്ക് വിവരശേഖരണം നടത്തുന്നു എന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിർദേശം. ഇൻസ്റ്റഗ്രാം അടക്കമുള്ള ഫെയ്സ്ബുക്കിന്‍റെ മറ്റ് ആപ്പുകൾ വഴിയും തേഡ് പാർട്ടി സ്രോതസുകൾ വഴിയുമുള്ള വിവരശേഖരണം നിർദേശത്തിന്‍റെ പരിധിയിൽ വരുന്നു.

ഈ നിർദേശത്തിനെതിരേ അപ്പീൽ നൽകുമെന്ന് ഫെയ്സ്ബുക്ക് അധികൃതർ അറിയിച്ചു. ഉത്തരവ് ജർമനിക്കു മാത്രം ബാധകമാണെങ്കിലും മറ്റു രാജ്യങ്ങളും ഇതേ മാതൃക പിന്തുടരാൻ സാധ്യത ഏറെയാണ്. അപ്പീൽ നൽകാൻ ഒരു മാസമാണ് സമയം ലഭിക്കുക.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ