ഡബ്ലിനിൽ കുട്ടികൾക്ക് നോമ്പ് ഒരുക്ക ധ്യാനം "ആത്മീയം' 21, 22, 23 തീയതികളിൽ
Saturday, February 9, 2019 4:51 PM IST
ഡബ്ലിൻ : സീറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. Church of the Incarnation, Fettercairn, Tallaght യിൽ നാല് വിഭാഗങ്ങളായാണ് ധ്യാനം.

ഫെബ്രുവരി 21 ന് (വ്യാഴം) 3 മുതൽ 6 വരെ ക്ലാസുകളിലെ കുട്ടികൾക്കും 22 ന് (വെള്ളി) 7 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും 23 ന് (ശനി) പരീക്ഷയ്ക്ക് ഒരുങ്ങുന്ന 10,11,12 ക്ലാസുകളിലെ കുട്ടികൾക്കും ആദ്യകുർബാനയ്ക്കായി ഒരുങ്ങുന്ന കുട്ടികൾക്കുമാണ് പ്രത്യേകം ധ്യാനം നടത്തുന്നത്.

രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ നടത്തുന്ന ധ്യനത്തിന്‍റെ രജിസ്ട്രേഷൻ www.syromalabar.ie എന്ന വെബ് സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 18 നു മുമ്പ് രജിസ്ട്രർ ചെയ്യണം. 5 യൂറോ ആണ് രജിസ്ട്രേഷൻ ഫീസ്. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും ലഭിക്കും.

നോമ്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് മാനസികമായ കരുത്തും ആത്മീയമായ ഉണർവും നൽകാൻ, പ്രഥമ ദിവ്യകാരുണ്യത്തിനായി കുട്ടികളെ ആത്മീയമായി സഞ്ജരാക്കാൻ വിശുദ്ധ കുർബാനയോടും ആരാധനയോടും പ്രാർഥനയോടും കളികളോടും ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും ഡബ്ലിൻ സീറോ മലബാർ ചാപ്ലിൻസ് സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ