ജർമൻ ചാര സംഘടനയുടെ പുതിയ ആസ്ഥാനം മെർക്കൽ ഉദ്ഘാടനം ചെയ്തു
Saturday, February 9, 2019 9:36 PM IST
ബർലിൻ: ജർമൻ വിദേശ ഇന്‍റലിജൻസ് ഏജൻസിയായ ബിഎൻഡിയുടെ പുതിയ ആസ്ഥാന മന്ദിരം ബർലിനിൽ ജർമൻ ചാൻസലർ ആംഗല മെർക്കൽ ഉദ്ഘാടനം ചെയ്തു. ദശലക്ഷക്കണക്കിനു വരുന്ന ജർമൻകാർ സുരക്ഷിതരായി ജീവിക്കുന്നത് ബിഎൻഡിയുടെ കൂടി ത്യാഗത്തിന്‍റെ ഫലമായാണെന്ന് ചടങ്ങിൽ മെർക്കൽ പറഞ്ഞു.

1.1 ബില്യൺ യൂറോ മുടക്കി നിർമിച്ച സമുച്ചയത്തിൽ നാലായിരം ഓഫിസുകളും 6500 ഉദ്യോഗസ്ഥരുമാണുള്ളത്. പഴയൊരു പൂർവ ജർമൻ സ്പോർട്സ് സ്റ്റേഡിയം ഇരുന്ന സ്ഥലത്താണ് ഇതു നിർമിച്ചിരിക്കുന്നത്. 25 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ആസ്ഥാന മന്ദിരം, ലോകത്തെ ഏറ്റവും വലിയ ചാര സംഘടനാ ആസ്ഥാനങ്ങളിലൊന്നാണിത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ