ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വ് രാ​ഹു​ലി​നും സ​ബ് ക​ള​ക്ട​ർ അ​ഞ്ജു ഐ​എ​എ​സി​നും കോ​ഴി​ക്കോ​ട്ട് ആ​ദ​ര​വ്
Monday, February 11, 2019 10:40 PM IST
കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു വ്യ​ക്തി​വി​കാ​സ​കേ​ന്ദ്ര​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ക്കോ​ട് കോ​വൂ​രി​ലെ ശ്രീ​ശ്രീ​ര​വി​ശ​ങ്ക​ർ വി​ദ്യാ​മ​ന്ദി​റി​ൽ ന​ട​ന്ന "തൗ​ര്യാ​ത്രി​കം 2019' ​വാ​ർ​ഷി​കാ​ഘോ​ഷം ജി​ല്ലാ സ​ബ് ക​ള​ക്ട​ർ അ​ഞ്ജു ഐ​എ​എ​സ് ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

പ്ര​മു​ഖ യു​വ​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വു​മാ​യ രാ​ഹു​ൽ ആ​ർ നാ​യ​ർ, ജി​ല്ലാ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു ഐ​എ​എ​സ് എ​ന്നി​വ​രെ മി​ക​ച്ച​ക​ലാ​പ്ര​വ​ർ​ത്ത​ന​ത്തി​നും വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ൾ എ​ന്ന നി​ല​യി​ലും ആ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ആ​ഘോ​ഷ​ച്ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ക​യാ​യി ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റി. ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ വി​ദ്യാ​മ​ന്ദി​ർ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​വൂ​ർ എം​ൽ​എ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കോ​വൂ​ർ ട​ട​ഞ​ഢ​ങ എ​സ്എ​സ്ആ​ർ​വി​എം ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം​ത​ന്നെ സി​ബി​എ​സ്സി​പ​രീ​ക്ഷ​ക​ളി​ൽ 100 ശ​ത​മാ​നം വി​ജ​യം ഉ​റ​പ്പാ​ക്കി​യി​രു​ന്ന​വെ​ന്ന​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ് .

രാ​ഹു​ൽ ആ​ർ നാ​യ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച " ഒ​റ്റ​മു​റി വെ​ളി​ച്ചം ' പോ​യ​വ​ർ​ഷ​ത്തെ മി​ക​ച്ച മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. മി​ക​ച്ച ക​ഥാ​ചി​ത്രം സ​ഹ​ന​ടി, എ​ഡി​റ്റ​ർ ,കൂ​ടാ​തെ നാ​യി​ക​ക്കു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്കാ​ര​വും ഒ​റ്റ​മു​റി വെ​ളി​ച്ച​ത്തി​നാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നു​പു​റ​മെ ന്യു​യോ​ർ​ക്ക്, ദു​ബാ​യ് ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ലേ​ക്കും ചി​ത്രം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി . ഇ​തി​ന​കം അ​ഞ്ച് ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും, ഒ​രു ഡോ​ക്യു​മെ​ന്‍റ​റി​യും, മൗ​നം സൊ​ല്ലും വാ​ർ​ത്തൈ​ക​ൾ എ​ന്ന ത​മി​ഴ് മ്യു​സി​ക് ആ​ൽ​ബ​വും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ഗു​രു​ദേ​വ് ശ്രീ​ശ്രീ​ര​വി​ശ​ങ്ക​ർ ജി​യു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ ച​ല​ച്ചി​ത്ര​ലോ​ക​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച രാ​ഹു​ൽ ആ​ർ നാ​യ​ർ ദീ​ർ​ഘ​കാ​ല​മാ​യി ആ​ർ​ട് ഓ​ഫ് ലി​വിം​ഗി​ന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നും ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കേ​ര​ള​ഘ​ട​കം മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​റി​ജി ജി. ​നാ​യ​രു​ടെ പു​ത്ര​നു​മാ​ണ്.