സ്റ്റീ​വ​നേ​ജി​ൽ ഫാ. ​ആ​ന്‍റ​ണി പ​റ​ങ്കി​മാ​ലി​ൽ ന​യി​ക്കു​ന്ന ത്രി​ദി​ന വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ
Monday, February 11, 2019 10:56 PM IST
സ്റ്റീ​വ​നേ​ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​ഭാ​വ​നം ചെ​യ്ത വി​വി​ധ മി​ഷ​നു​ക​ളും, കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വാ​ർ​ഷി​ക ധ്യാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്റ്റീ​വ​നേ​ജി​ൽ മാ​ർ​ച്ച് 1, 2, 3 തീ​യ​തി​ക​ളി​ൽ ത്രി​ദി​ന ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​ശ​സ്ത ധ്യാ​ന ഗു​രു​വും ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും, പ​രി​ശു​ദ്ധാ​ത്മ ശു​ശ്രു​ഷ​ക​ളി​ൽ അ​ഭി​ഷി​ക്ത​നു​മാ​യ ഫാ. ​ആ​ന്‍റ​ണി പ​റ​ങ്കി​മാ​ലി​ൽ വി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ദി​ന വ​ച​ന ശു​ശ്രു​ഷ​ക​ൾ ന​ട​ക്കും.

സന്മാർ​ഗി​ക മൂ​ല്യ വ​ള​ർ​ച്ച​യ്ക്കും, കു​ടും​ബ ന​വീ​ക​ര​ണ​ത്തി​നും രോ​ഗ​ശാ​ന്തി​ക​ൾ​ക്കും അ​തി​ലു​മ​പ​രി ആ​ൽ​മീ​യ പ​രി​പോ​ഷ​ണ​ത്തി​നും ഈ ​വ​ച​ന ശു​ശ്രു​ഷ​ക​ൾ ഏ​റെ അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​വും.

സ്റ്റീ​വ​നേ​ജ്, ലൂ​ട്ട​ൻ, വെ​യ​ർ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യു​ത തി​രു​വ​ച​ന ശു​ശ്രു​ഷ​യി​ൽ പ​ങ്കു ചേ​രു​വാ​ൻ എ​ല്ലാ വി​ശ്വാ​സി മ​ക്ക​ളെ​യും സ​സ്നേ​ഹം ക്ഷ​ണി​ച്ചു കൊ​ള്ളു​ന്ന​താ​യി പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക.
മെ​ൽ​വി​ൻ: 07456281428, സാം​സ​ണ്‍: 07462921022, ജോ​സ് (ലൂ​ട്ട​ൻ): 07888754583

പ​ള്ളി​യു​ടെ വി​ലാ​സം:

ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ