ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​നു പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Monday, February 11, 2019 11:32 PM IST
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ദ്യ സെ​ന​റ്റ് റി​യാ​ൽ​ട്ടോ സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​ർ സെ​ന്‍റ​റി​ൽ ന​ട​ന്നു. ഫെ​ബ്രു​വ​രി 9 നു ​രാ​വി​ലെ പ​ത്തി​ന് വി. ​കു​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച മീ​റ്റിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്പി​നാ​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് നി​ർ​വ​ഹി​ച്ചു.

യു​വ​ജ​ന​ങ്ങ​ൾ ഭൂ​മി​യു​ടെ ഉ​പ്പും ലോ​ക​ത്തി​ന്‍റെ പ്ര​കാ​ശ​വും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ധാ​ർ​മ്മി​ക സൂ​ചി​ക​ക​ളു​മാ​ണെ​ന്ന് ബി​ഷ​പ്പ് പ​റ​ഞ്ഞു. വി​ശ്വാ​സ​മാ​കു​ന്ന ന​ല്ല അ​ടി​ത്ത​റ​യി​ൽ പ​ണി​യ​പ്പെ​ട്ടാ​ൽ എ​ല്ലാ ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളേ​യും അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും സൗ​ഖ്യ​ദാ​യ​ക​നാ​യ പ​രി​ശു​ദ്ധാ​ത്മാ​വി​നെ ജീ​വി​ത​ത്തി​ൽ​നി​ന്ന് വി​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും, ഈ ​ജീ​വി​തം തി​ര​ഞ്ഞെ​ടു​ത്ത​തി​ൽ ന​മ്മു​ക്ക് പ​ങ്കി​ല്ല, പ​ക്ഷെ എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്ന് ന​മ്മു​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് പി​താ​വ് യു​വ​ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ എ​സ്എം​വൈ​എ​മ്മി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റാ​യി കെ​വി​ൻ ജോ​സി​നേ​യും (സോ​ർ​ഡ്സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജെ​മി​ൻ ജോ​സ​ഫി​നേ​യും (ലൂ​ക്ക​ൻ), ട്ര​ഷ​റ​റാ​യി ജെ​ഫ് കൊ​ട്ടാ​ര​ത്തേ​യും (താ​ല) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ൽ റോ​സ് സാ​ബു (ഫി​ബി​സ്ബോ​റോ), സെ​ക്ര​ട്ട​റി മീ​നു ജോ​ർ​ജ്ജ് (സോ​ർ​ഡ് സ്) ​ഡ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍റ് അ​നു​പ തോം​സ​ണ്‍ (ബ്രേ), ​ജോ​യി​ൻ സെ​ക്ര​ട്ട​റി ദി​വ്യ സ​ണ്ണി (ബ്രേ), ​ഓ​ർ​ഗ​നൈ​സ​ർ ഐ​റി​ൻ സെ​ബാ​സ്റ്റ്യ​ൻ (ബ്ലാ​ഞ്ച​ർ​സ് ടൗ​ണ്‍), കൗ​ണ്‍​സി​ലേ​ഴ്സ് ജെ​സ് ലി​ൻ ജോ​യ് (ബ്ലാ​ക് റോ​ക്ക്), ക്രി​സ്റ്റി പ​യ​സ് (ഇ​ഞ്ചി​ക്കോ​ർ), ജെ​ഫ്രി​ൻ ജോ​ണ്‍ (ലൂ​ക്ക​ൻ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഡ​ബ്ലി​നി​ലെ ഒ​ൻ​പ​ത് കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ളെ എ​സ്എം​വൈ​എം എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പേ​ഴ്സും, ആ​നി​മേ​റ്റേ​ഴ്സും ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​പ്ലി·ാ​രാ​യ റ​വ. ഡോ ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ലും, ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ടും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത്, ആ​നി​മേ​റ്റേ​ഴ്സാ​യ ജ​യ​ൻ മു​ക​ളേ​ൽ, ശ്രീ​മ​തി ലി​ജി ലി​ജോ, സോ​ണ​ൽ സെ​ക്ര​ട്ട​റി സീ​ജോ കാ​ച്ച​പ്പ​ള്ളി, ട്ര​സ്റ്റി​മാ​രാ​യ റ്റി​ബി മാ​ത്യു, ജോ​ബി ജോ​ണ്‍ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്