ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ ഇ​നി വാ​ഹ​ന​മോ​ടി​ക്കി​ല്ല
Monday, February 11, 2019 11:34 PM IST
ല​ണ്ട​ൻ: എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഭ​ർ​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​ൻ എ​ന്നെ​ന്നേ​ക്കു​മാ​യി ഡ്രൈ​വിം​ഗ് അ​വ​സാ​നി​പ്പി​ച്ച്, ത​ന്‍റെ ലൈ​സ​ൻ​സ് സ​റ​ണ്ട​ർ ചെ​യ്തു. വി​വാ​ദ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം.

നോ​ർ​ഫോ​ക്കി​നു സ​മീ​പ​മു​ള്ള സ​ൻ​ഡ്രിം​ഗാം എ​സ്റ്റേ​റ്റി​ൽ ജ​നു​വ​രി 17-നാ​ണ് ഫി​ലി​പ്പി​ന്‍റെ റെ​യി​ഞ്ച് റോ​വ​ർ സ്ത്രീ​യു​ടെ കാ​റി​ലി​ടി​ച്ച​ത്. കാ​ർ​യാ​ത്രി​ക​രാ​യ ര​ണ്ടു സ്ത്രീ​ക​ൾ​ക്കും പ​രി​ക്കേ​റ്റെ​ങ്കി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​ന്പ​തു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് പോ​റ​ലേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും പ​രി​ക്കേ​റ്റി​രു​ന്നി​ല്ല.

സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ ക​ണ്ണ് മ​ങ്ങി​പ്പോ​യ​തു​കാ​ര​ണ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് 96കാ​ര​നാ​യ രാ​ജ​കു​മാ​ര​ൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. നൂ​റി​നോ​ട​ടു​ത്തു പ്രാ​യ​മു​ള്ള അ​ദ്ദേ​ഹം ഡ്രൈ​വിം​ഗ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​യു​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ലൈ​സ​ൻ​സ് സ​റ​ണ്ട​ർ ചെ​യ്യു​ന്ന​താ​യി ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ച​ത്.

സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് പോ​ലീ​സ് രാ​ജ​കു​മാ​ര​നെ താ​ക്കീ​തു​ചെ​യ്ത് വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​പി​ന്നാ​ലെ ഫി​ലി​പ്പ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്ത്രീ​ക​ളോ​ട് ക്ഷ​മ ചോ​ദി​ച്ച് ക​ത്തെ​ഴു​തി​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ