ഗ്രാ​​​​മി അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു; കെ​​​​യ്‌​​​​സി​​​​യു​​​​ടെ ഗോൾഡൻ അവർ ആൽബം ഓഫ് ദി ഇയർ
Tuesday, February 12, 2019 12:18 AM IST
ലോ​​​​സ്ആ​​​​ഞ്ച​​​​ല​​​​സ്: അ​​​​റു​​​​പ​​​​ത്തി​​​​യൊ​​​​ന്നാം ഗ്രാ​​​​മി അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കെ​​​​യ്‌​​​​സി മ​​​​സ്‌​​​​ഗ്രേ​​​​വ്‌​​​​സും ചൈ​​​​ല്‍ഡി​​​​ഷ് ഗാം​​​​ബി​​​​നോ​​​​യും നാ​​​​ലു പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. ഗാം​​​​ബി​​​​നോ​​​​യു​​​​ടെ ദി​​​​സ് ഈ​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണ് സോം​​ഗ് ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​റും റി​​​​ക്കോ​​​​ര്‍ഡ് ഓ​​​​ഫ് ദ ​​​​ഇ​​​​യ​​​​റും.

കെ​​​​യ്‌​​​​സി​​​​യു​​​​ടെ ഗോ​​​​ള്‍ഡ​​​​ന്‍ അ​​​​വ​​​​റാ​​​​ണ് ആ​​​​ല്‍ബം ഓ​​​​ഫ് ദി ​​​​ഇ​​​​യ​​​​ര്‍. സോ​​​​ളോ പെ​​​​ര്‍ഫോ​​​​മ​​​​ന്‍സി​​​​നു​​​​ള്ള ഗ്രാ​​​​മി പു​​​​ര​​​​സ്‌​​​​കാ​​​​രം ലേ​​​​ഡി ഗാ​​​​ഗ​​​​യ്ക്കാ​​​​ണ്. മി​​​​ക​​​​ച്ച സോ​​​​ളോ പെ​​​​ര്‍ഫോ​​​​മ​​​​ന്‍സ്, മി​​​​ക​​​​ച്ച ആ​​​​ല്‍ബം, മി​​​​ക​​​​ച്ച ഗാ​​​​നം എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള ഗ്രാ​​​​മി​​​​യാ​​ണു കെ​​​​യ്‌​​​​സി നേ​​​​ടി​​​​യ​​​​ത്. എ ​​​​സ്റ്റാ​​​​ര്‍ ഈ​​​​സ് ബോ​​​​ണി​​​​ലെ ഷാ​​​​ലോ എ​​​​ന്ന ഗാ​​​​നം പോ​​​​പ് ഡ്യൂ​​​​യ​​​​റ്റ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലും ലേ​​​​ഡി ഗാ​​​​ഗ​​യ്​​​​ക്ക് പു​​​​ര​​​​സ്‌​​​​കാ​​​​രം നേ​​​​ടി​​​​ക്കൊ​​​​ടു​​​​ത്തു. ഈ ​​​​ഗാ​​​​ന​​​​ത്തി​​​​നു ബ്രാ​​​​ഡ്‌​​​​ലി കൂ​​​​പ്പ​​​​റി​​​​നും പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​മു​​​​ണ്ട്. പു​​​​തു​​​​മു​​​​ഖ ഗാ​​​​യി​​​​ക​​യ്​​​​ക്കു​​​​ള്ള പു​​​​ര​​​​സ്‌​​​​കാ​​​​രം ദു​​​​വാ ലി​​​​പ​​​​യ്ക്കാ​​​​ണ്. മി​​​​ക​​​​ച്ച വോ​​​​ക്ക​​​​ല്‍ ആ​​​​ല്‍ബം അ​​​​രി​​​​യാ​​​​ന ഗ്രാ​​​​ന്‍ഡെ​​​​യു​​​​ടെ സ്വീ​​​​റ്റ്‌​​​​ന​​​​ര്‍ . പു​​​​തു​​​​ത​​​​ല​​​​മു​​​​റ ആ​​​​ല്‍ബ​​​​ത്തി​​​​നു​​​​ള്ള ഗ്രാ​​​​മി ഒ​​​​പി​​​​യം മൂ​​​​ണി​​​​നാ​​​​ണ്.

അ​​​​മേ​​​​രി​​​​ക്ക​​​​ന്‍ ഗാ​​​​യ​​​​ക​​​​ന്‍ ക്രി​​​​സ് കോ​​​​ര്‍ണ​​​​ലി​​​​ന് മ​​​​ര​​​​ണാ​​​​ന​​​​ന്ത​​​​ര ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യി ഗ്രാ​​​​മി ല​​​​ഭി​​​​ച്ചു. 84 വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഗ്രാ​​​​മി പു​​​​ര​​​​സ്‌​​​​കാ​​​​രം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ലോ​​​​സ്ആ​​​​ഞ്ച​​​​ല​​​​സി​​​​ലെ സ്റ്റേ​​​​പ്പി​​​​ള്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം ന​​​​ല്‍കി​​​​യ​​​​ത്.