മൈ​സൂ​രു തൊ​ടാ​തെ കൊ​ച്ചു​വേ​ളി ഏ​ക്സ്പ്ര​സ്: പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Tuesday, February 12, 2019 9:42 PM IST
മൈ​സൂ​രു: കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു വ​ഴി മൈ​സൂ​രു​വി​ലേ​ക്കു പോ​കേ​ണ്ടി​യി​രു​ന്ന കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (1631516) മൈ​സൂ​രു​വി​ലേ​ക്ക് നീ​ട്ടേ​ണ്ട​തി​ല്ലെ​ന്ന റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്രി​ക​രോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ വ​ഞ്ച​ന​യാ​ണി​തെ​ന്ന് യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു. മൈ​സൂ​രു​വി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സി​നെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി മ​ല​യാ​ളി യാ​ത്രി​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വ​യ​റ്റ​ത്ത​ടി​ക്കു​ന്ന ഈ ​ന​ട​പ​ടി​ക്കെ​തി​രേ കേ​ര​ള​ത്തി​ലെ എം​പി​മാ​ർ രം​ഗ​ത്തു​വ​ര​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ബം​ഗ​ളൂ​രു​വി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യും പ​ക​രം ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള കാ​ച്ചെ​ഗു​ഡ ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (1278586) ഇ​തേ​സ​മ​യ​ത്തി​ൽ മൈ​സൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് റെ​യി​ൽ​വേ ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ പ​രി​ഷ്കാ​രം കൊ​ണ്ടു​വ​ന്ന​ത്. ക​ണ്ണൂ​ർ എ​ക്സ്പ്ര​സും എ​റ​ണാ​കു​ളം എ​ക്സ്പ്ര​സും ബാ​ന​സ​വാ​ഡി​യി​ലേ​ക്കു മാ​റ്റി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ ഈ ​അ​വ​ഗ​ണ​ന.

മൈ​സൂ​രു സ്റ്റേ​ഷ​നി​ൽ ട്രെ​യി​നു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ മ​തി​യാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഇ​ക്കാ​ര​ണ​ത്താ​ൽ ചെ​ന്നൈ, കാ​ച്ചെ​ഗു​ഡ എ​ക്സ്പ്ര​സു​ക​ൾ അ​ശോ​ക​പു​രം വ​രെ നീ​ട്ടു​ക​യാ​ണ് ചെ​യ്ത​ത്.