സ​ന്ദ​ർ​ലാ​ൻ​ഡി​ൽ മ​ര​ണ​മ​ട​ഞ്ഞ അ​രു​ണി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Thursday, February 14, 2019 6:17 PM IST
സ​ന്ദ​ർ​ലാ​ൻ​ഡ്: ക​ഴി​ഞ്ഞ​യാ​ഴ്ച സ​ന്ദ​ർ​ലാ​ൻ​ഡി​ൽ ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ചു മ​ര​ണ​മ​ട​ഞ്ഞ തൊ​ടു​പു​ഴ സ്വ​ദേ​ശി അ​രു​ണ്‍ നെ​ല്ലി​ക്കാ​ന​ത്തി​ന്‍റെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച സ​ന്ദ​ർ​ലാ​ൻ​ഡ് ചെ​സ്റ്റ​ർ റോ​ഡി​ലു​ള്ള ബി​ഷ​പ്പ് വെ​യ​ർ മൗ​ത് സെ​മി​ത്തേ​രി​യി​ൽ ന​ട​ക്ക​പ്പെ​ടും. പ​ത്ത​നം​തി​ട്ട കൈ​പ്പ​ട്ടൂ​ർ സ്വ​ദേ​ശി​നി ത​റ​യി​ൽ​പീ​ടി​ക ആ​ലീ​സ് കോ​ശി (റെ​നി) ആ​ണ് ഭാ​ര്യ. മ​ക്ക​ൾ: റ​യാ​ൻ, റെ​യ്ച്ച​ൽ, റ​ബേ​ക്ക. തൊ​ടു​പു​ഴ നെ​ല്ലി​ക്കാ​ന​ത്തി​ൽ ലൂ​ക്കാ​ച്ച​ൻ ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പു​ത്ര​നാ​ണ് അ​രു​ണ്‍. മാ​താ​വ് ത്രേ​സ്യാ​മ്മ പാ​ലാ കി​ഴ​ക്കേ​ക്ക​ര കു​ടും​ബാം​ഗ​മാ​ണ്.

രാ​വി​ലെ 8.30ന് ​വീ​ട്ടി​ൽ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് 9.30ന് ​സെ​ന്‍റ് ജോ​സ​ഫ് കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും തു​ട​ർ​ന്ന് ശ​വ​സം​സ്കാ​ര​വും ന​ട​ക്കും. റ​വ. ഫാ. ​മൈ​ക്കി​ൾ മ​ക്കോ​യ്, ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ. ഫാ. ​റോ​ജി ന​രി​തൂ​ക്കി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

അ​രു​ണി​ന്‍റെ ഏ​ക സ​ഹോ​ദ​ര​ൻ ബെ​ന്നി ഗ്ലോ​സ്റ്റെ​ർ​ഷെ​യ​റി​ന​ടു​ത്തു ചെ​ൽ​റ്റ​ൻ​ഹാ​മി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ശ​വ​സം​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി അ​രു​ണി​ന്‍റെ മാ​താ​പി​താ​ക്ക​ളും ആ​ലീ​സി​ന്‍റെ സ​ഹോ​ദ​രി​മാ​രും യു​കെ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കു​ന്ന പ​ള്ളി​യു​ടെ അ​ഡ്ര​സ്:
st josephs catholic church
2 Paxton Terrace, Sunderland SR4 6HS

സം​സ്കാ​രം ന​ട​ക്കു​ന്ന സെ​മി​ത്തേ​രി​യു​ടെ അ​ഡ്ര​സ്:
Bishopwearmouth Cemetery
Chester Road, Sunderland SR4 7SU

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ