അ​ഭി​ജി​ത്തി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി "​നാ​ദ​വി​സ്മ​യം​' ഫെ​ബ്രു​വ​രി 23ന് ​സി​ഡ്നി​യി​ൽ
Thursday, February 14, 2019 10:21 PM IST
സി​ഡ്നി: പ്ര​ശ​സ്ത സി​നി​മ പി​ന്ന​ണി ഗാ​യ​ക​ൻ അ​ഭി​ജി​ത്ത് കൊ​ല്ലം നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഗീ​ത പ​രി​പാ​ടി "​നാ​ദ​വി​സ്മ​യം' ​സി​ഡ്നി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

സി​ഡ്നി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി സം​ഘ​ടി​പ്പി​ക്കു​ന്ന "നാ​ദ​വി​സ്മ​യം' ​മ്യൂ​സി​ക്ക​ൽ ഇ​വ​ൻ​റ്സ് ഫെ​ബ്രു​വ​രി 23 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​സി​ൽ​വ​ർ വാ​ട്ട​റി​ലു​ള്ള സി3 ​കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

അ​ഭി​ജി​ത്തി​നെ കൂ​ടാ​തെ സി​ഡ്നി​യി​ലെ പ്ര​മു​ഖ ഗാ​യ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ന്‍റെ അ​വ​സാ​ന റൗ​ണ്ട് വ​രെ​യെ​ത്തി​യ അ​ഭി​ജി​ത്തി​ന്‍റെ നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ളും, സി​നി​മ പാ​ട്ടു​ക​ളും വ​ൻ ഹീ​റ്റാ​ണ്.

അ​ഭി​ജി​ത്ത് നേ​തൃ​ത്വം ന​ൽ​കു​ന്ന "നാ​ദ​വി​സ്മ​യം​' എ​ന്ന സം​ഗീ​ത​പ​രി​പാ​ടി സം​ഗീ​ത ആ​സ്വാ​ദ​ക​ർ​ക്ക് ഒ​രു ന​ല്ല അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും, സി​ഡ്നി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി മാ​നേ​ജിം​ഗ് ക​മ്മി​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു.

ടി​ക്ക​റ്റി​നും, കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും:

ജി​ൻ​സ​ൻ കു​രി​യ​ൻ (ട്ര​സ്റ്റി): 04162 55594
ജെ​നു​വി​ൻ ബേ​സി​ൽ (സെ​ക്ര​ട്ട​റി): 04304 37739
ജെ​മി​നി ത​ര​ക​ൻ (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ): 04206 16650

Date& Time: Saturday, 23 Feb 2019 at 5:30 pm

Venue:- C3 Conference Venue,
108-120 Silverwater Road,
NSW 2128


റി​പ്പോ​ർ​ട്ട്: ജി​ൻ​സ​ണ്‍ കു​ര്യ​ൻ