ഫാ.​ജോ​സ് അ​ന്ത്യാം​കു​ളം ന​യി​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ ടെ​ൻ​ഹാ​മി​ൽ ശ​നി​യാ​ഴ്ച
Thursday, February 14, 2019 10:36 PM IST
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ടെ​ൻ​ഹാം കേ​ന്ദ്രീ​ക​രി​ച്ചു മൂ​ന്നാം ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന നൈ​റ്റ് വി​ജി​ൽ ഫെ​ബ്രു​വ​രി 16 ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി​മ​ണി ആ​രാ​ധ​ന​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ സ്പി​രി​ച്യു​ൽ ഡ​യ​റ​ക്ട​റും ല​ണ്ട​നി​ലെ സീ​റോ മ​ല​ബാ​ർ മി​ഷ​നു​ക​ളി​ലെ പ്രീ​സ്റ്റ് ഇ​ൻ ചാ​ർ​ജും, പ്ര​മു​ഖ തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു തി​രു​വ​ച​നം പ​ങ്കി​ടു​ന്ന​താ​ണ്. ടെ​ൻ​ഹാം ദി ​മോ​സ്റ്റ് ഹോ​ളി നെ​യിം ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ലാ​ണ് ആ​രാ​ധ​ന​യ്ക്കു​ള്ള വേ​ദി​യൊ​രു​ങ്ങു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7.30നു ​പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക​രു​ണ​ക്കൊ​ന്ത, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം, ആ​രാ​ധ​ന എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. സ്നേ​ഹ വി​രു​ന്നും ഒ​രു​ക്കു​ന്നു​ണ്ട്. രാ​ത്രി 11.45 ഓ​ടെ ശു​ശ്രു​ഷ​ക​ൾ സ​മാ​പി​ക്കും. നൈ​റ്റ് വി​ജി​ലി​ൽ ബ്ര.​ചെ​റി​യാ​നും, ജൂ​ഡ​യും പ്രെ​യി​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, ഗാ​ന ശു​ശ്രു​ഷ എ​ന്നി​വ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ദി​വ്യാ​കാ​രു​ണ്യ സ​ന്നി​ധി​യി​ൽ ത​ങ്ങ​ളു​ടെ നി​യോ​ഗ​ങ്ങ​ളും, യാ​ച​ന​ക​ളും സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ഥി​ക്കു​വാ​ൻ ല​ഭി​ക്കു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത വേ​ള ഏ​വ​രും ഉ​പ​യോ​ഗി​ക്കു​വാ​നും, ദൈ​വാ​നു​ഗ്ര​ഹം കൈ​വ​രി​ക്കു​വാ​നും ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല എ​ല്ലാ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​മോ​ൻ ഹെ​യ​ർ​ഫീ​ൽ​ഡ് 07804691069

പ​ള്ളി​യു​ടെ വി​ലാ​സം.

The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.

റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ