എ​യ്ൽ​സ്ഫോ​ഡി​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘ​ട​ന​വും ഞാ​യ​റാ​ഴ്ച
Thursday, February 14, 2019 10:38 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ത്മീ​യ വ​ള​ർ​ച്ച​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വേ​കി​യ മി​ഷ​ൻ​സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​ദി​നം മു​ന്നേ​റു​ന്പോ​ൾ കെ​ന്‍റി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന് ഇ​ത് സ്വ​പ്ന​സാ​ഫ​ല്യം. ജി​ല്ലിം​ഗ്ഹാം, മെ​യ്ഡ്സ്റ്റോ​ണ്‍, സൗ​ത്ത്ബോ​റോ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ൾ സം​യോ​ജി​പ്പി​ച്ചു രീ​പീ​ക​രി​ച്ച സെ​ൻ​റ് പാ​ദ്രെ പി​യോ മി​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘ​ട​ന​വും ഫെ​ബ്രു​വ​രി 17 ഞാ​യ​റാ​ഴ്ച ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വ് നി​ർ​വ​ഹി​ക്കും.

പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്താ​ൽ അ​നു​ഗ്ര​ഹ​പൂ​രി​ത​മാ​യ എ​യ്ൽ​സ്ഫോ​ഡി​ലെ ഡി​റ്റ​ണ്‍ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ 9.30ന് ​രൂ​പ​താ​ധ്യ​ക്ഷ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി. ​കു​ർ​ബാ​ന മ​ധ്യേ മി​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക​മാ​യ പ്ര​ഖ്യാ​പ​ന​വും സ്ഥാ​പ​ന ഡി​ക്രി വാ​യ​ന​യും ന​ട​ക്കും. റ​വ ഫാ. ​ടോ​മി ഏ​ടാ​ട്ടും, റ​വ. ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ലും സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും. കേ​ര​ള സ​ഭാ​മ​ക്ക​ൾ ഭ​ക്ത്യാ​ദ​ര​പൂ​ർ​വ്വം വ​ണ​ങ്ങു​ന്ന ധീ​ര​ര​ക്ത​സാ​ക്ഷി വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ആ​ച​രി​ക്കും.

പു​തി​യ മി​ഷ​ന്‍റെ ട്ര​സ്റ്റി​മാ​രാ​യ അ​നൂ​പ് ജോ​ണ്‍, ജോ​ബി ജോ​സ​ഫ്, ജോ​ഷി ആ​നി​ത്തോ​ട്ട​ത്തി​ൽ, ബി​ജോ​യ് തോ​മ​സ്, ദീ​പ മാ​ണി, എ​ലി​സ​ബ​ത്ത് ബെ​ന്നി, ക​ണ്‍​വീ​ന​ർ​മാ​രാ​യ ടോ​മി വ​ർ​ക്കി, ജോ​സ​ഫ് കു​ര്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി എ​ടാ​ട്ട് അ​റി​യി​ച്ചു. കെ​ന്‍റി​ലെ മൂ​ന്നു കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ​യും തീ​ക്ഷ്ണ​മാ​യ പ്രാ​ർ​ത്ഥ​ന​യു​ടെ​യും ഫ​ല​മാ​ണ് പു​തു​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന സെ​ന്‍റ് പാ​ദ്രെ പി​യോ മി​ഷ​ൻ. എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും അ​ന്നേ ദി​വ​സം എ​യ്ൽ​സ്ഫോ​ർ​ഡി​ലേ​ക്കു സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്ന​താ​യി ക​മ്മ​റ്റി​അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ