ആ​റ്റു​കാ​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നാ​യി ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​മൊ​രു​ങ്ങു​ന്നു
Friday, February 15, 2019 6:35 PM IST
ന്യൂ​ഡ​ൽ​ഹി : ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ന​ട​ക്കു​ന്ന ഫെ​ബ്രു​വ​രി 20 ബു​ധ​നാ​ഴ്ച ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്നു. രാ​വി​ലെ 5.30നു ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി നി​ഖി​ൽ പ്ര​കാ​ശി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മി​ടും.

8.30നാ​ണ് പൊ​ങ്കാ​ല. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്ക് ശേ​ഷം ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തു​ന്ന ദി​വ്യാ​ഗ്നി പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് പ​ക​രു​ന്പോ​ൾ പൊ​ങ്കാ​ല​ക്ക് ആ​രം​ഭ​മാ​വും. അ​ന്നേ​ദി​വ​സം പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി അ​ന്ന​ദാ​ന​വും ഒ​രു​ക്കു​ന്നു​ണ്ട്.

ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​തേ ദി​വ​സം ത​ന്നെ ഡ​ൽ​ഹി​യി​ലും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070), പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. പ്രേ​മ​ച​ന്ദ്ര​ൻ (9891302376) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി