ബ്രിസ്ബേനിൽ ധ്യാനം മാർച്ച് 13, 14 തീയതികളിൽ
Saturday, February 16, 2019 5:34 PM IST
ബ്രിസ്ബേൻ: സീറോ മലബാർ, സീറോ മലങ്കര സഭകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം കാർമൽ റിട്രീറ്റ് സെന്‍റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ധ്യാനം മാർച്ച് 13, 14 തീയതികളിൽ നടക്കും.

13 ന് (ബുധൻ) 108-112 മിഡിൽ റോഡിലുള്ള ഹിൽ ക്രസ്റ്റ സെന്‍റ് തോമസ് സീറോ മലബാർ പള്ളിയിൽ വൈകുന്നേരം 4.30 മുതൽ രാത്രി 9 വരെയാണ് ധ്യാനം.

14 ന് (വ്യാഴം) നോർത്ത് ഗേറ്റ് സെന്‍റ് അൽഫോൻസ സീറോ മലബാർ ഇടവക ദേവാലയത്തിൽ ( 688 നഡ്ജി റോഡിലുള്ള പള്ളിയിൽ) വൈകുന്നേരം 4.30 മുതൽ രാത്രി 8 വരെയാണ് ധ്യാനം.

മെൽബണിൽ മാർച്ച് 8 മുതൽ 10 വരെയും അഡലെയ്ഡിൽ 11 മുതൽ 12 വരെയുമാണ് ധ്യാനം.

വിവരങ്ങൾക്ക്: ഫാ. വർഗീസ് വാവോലിൽ 0431748521, ഫാ. പ്രേകുമാർ 0411263390, ഫാ. ഏബ്രഹാം കഴുന്നടിയിൽ 0401 180 633.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്