സുഷമ സ്വരാജിന്‍റെ യൂറോപ്പ് പര്യടനത്തിന് തുടക്കമായി
Saturday, February 16, 2019 9:24 PM IST
മാഡ്രിഡ്: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ യൂറോപ്യൻ പര്യടത്തിനു തുടക്കമായി. ബൾഗേറിയ, സ്പെയ്ൻ എന്നീ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും മൊറോക്കോയുമാണ് സുഷമ സന്ദർശിക്കുക. ഫെബ്രുവരി പതിനാറു മുതൽ പത്തൊന്പതു വരെയാണ് സന്ദർശം.

ബൾഗേറിയൻ പ്രസിഡന്‍റ് കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിച്ചതിന്‍റെ പിന്തുടർച്ചയായാണ് സുഷമ രണ്ടു ദിവസം രാജ്യത്ത് പര്യടനം നടത്തുന്നത്. ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി ബൾഗേറിയ സന്ദർശിക്കുന്നതും ഇതാദ്യം.

പര്യടനത്തിന്‍റെ രണ്ടാം പാദത്തിൽ മൊറോക്കോയിലേക്കാണ് സുഷമ പോകുന്നത്. അവസാന പാദത്തിൽ രണ്ടു ദിവസം സ്പെയ്നിലായിരിക്കും. യൂറോപ്യൻ യൂണിയൻ നേതാക്കളുമായി സൂഷമ ചർച്ച നടത്തും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ