കൊളോണിൽ തിരുനാൾ കമ്മിറ്റി രൂപീകരണം ഫെബ്രുവരി 17 ന്
Saturday, February 16, 2019 9:34 PM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്‍റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്‍റെ തിരുനാൾ നടത്തിപ്പിനുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണം ഫെബ്രുവരി 17 ന് (ഞായർ) നടക്കും. വൈകുന്നേരം 5 ന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയാ ദേവാലയത്തിൽ ദിവ്യബലിയും തുടർന്നു നടക്കുന്ന പൊതുയോഗത്തിൽ വിവിധ കമ്മിറ്റികളും രൂപീകരിക്കും. തദവസരത്തിൽ പോയവർഷത്തെ പ്രസുദേന്തി ഒൗസേപ്പച്ചൻ കിഴക്കേത്തോട്ടം കുടുംബത്തെ ആദരിക്കും.

ജൂലൈ 6,7 (ശനി,ഞായർ) തീയതികളിലാണ് തിരുനാളാഘോഷം. സമൂഹത്തിന്‍റെ മുപ്പത്തിയൊൻപതാമത്തെ തിരുനാളാണ് ഇത്തവണ ആഘോഷിക്കുന്നത്. കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയത്തിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്.

ചങ്ങനാശേരി, നാലുകോടി സ്വദേശി ഹാനോ തോമസ് മൂർ/വിജി കടുത്താനം കുടുംബമാണ് നടപ്പുവർഷത്തെ പ്രസുദേന്തി. സുവർണജൂബിലി നിറവിലെത്തിയ കമ്യൂണിറ്റിയിൽ കഴിഞ്ഞ പതിനെട്ടു വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. ചാപ്ളെയിനായി സേവനം ചെയ്യുന്നു.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ചാപ്ളെയിൻ) 0221/629868, 0178 9353004, ഹാനോ തോമസ് മൂർ (പ്രസുദേന്തി) 02034187000,017655127049 ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കണ്‍വീനർ) 0221 5904183. indische "mailto:[email protected]" \t "_blank" [email protected],

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ