മാർക്സിന്‍റെ ശവകുടീരം വീണ്ടും ആക്രമിക്കപ്പെട്ടു
Monday, February 18, 2019 9:52 PM IST
ലണ്ടൻ: കാറൽ മാർക്സിെൻറ ശവകുടീരത്തിനുനേരെ വീണ്ടും ആക്രമണം. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരത്തിൽ ചുവന്ന മഷിയുപയോഗിച്ച് വംശഹത്യയുടെ ആസൂത്രകൻ, വെറുപ്പിന്‍റെ സിദ്ധാന്തം, ഹോളോകോസ്റ്റ് ബോൾഷെവിക്കിെന്‍റെ സ്മാരകം എന്നിങ്ങനെ എഴുതിവച്ചിട്ടുണ്ട്.

മാർക്സിന്‍റേയും കുടുംബത്തിന്‍റേയും പേരുകൾ കൊത്തിവച്ച ശവകുടീരത്തിനു നേർക്കാണ് ആക്രമണം. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനും ശവകുടീരത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. ശവകുടീരത്തിലെ മാർബിൾ ഫലകം ചുറ്റികയുപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു.

ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല. 1881ലാണ് മാർക്സ് അന്തരിച്ചത്. 1970ൽ മാർക്സിന്‍റെ ശവകുടീരം പൈപ്പ്ബോംബ് ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ