സ്വിസ് കേരളാ വനിതാ ഫോറം സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു
Wednesday, February 20, 2019 12:03 AM IST
ബാസൽ: മലയാള സംസ്കാരത്തിന്‍റെ തനിമയും കാരുണ്യത്തിന്‍റെ കരസ്പർശവും ഒത്തുചേർന്ന സായാഹ്നമൊരുക്കി സ്വിസ് - കേരളാ വനിതാ ഫോറം. ബാസലിലെ ഓബർവില്ലിൽ നടന്ന കലാപരിപാടികൾ വനിതാ ഫോറം ടീം അംഗങ്ങൾ ചേർന്ന് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്‍റ് ലീനാ കുളങ്ങര സ്വാഗതം ആശംസിച്ചു.

മുഖ്യാതിഥിയായിരുന്ന ദൈവശാസ്ത്ര ഗവേഷകയും ഭാരത സംസ്കാരവുമായി ദീർഘകാല ബന്ധവുമുള്ള ക്ലൗഡിയ ഷൂളർ സ്വിസ്സ് കേരളാ വനിതാ ഫോറത്തിന്‍റെ എബ്ലം സൂചിപ്പിക്കുന്നതു പോലേ ഒരു വശത്ത് കേരളത്തിന്‍റെ ഭൂപ്രക്യതിയുടെ വൈവിധ്യവും മറുവശത്ത് സ്വിസ് പതാകയിലെ കുരിശും ഒരുമിച്ചു ചേർന്ന് മധ്യത്തിൽ ഉൽഭവിക്കുന്ന തൂവെള്ള വർണം നന്മയുടെ സ്നേഹത്തിന്‍റെ കാരുണ്യത്തിന്‍റെ പ്രകാശമായി മാറട്ടെ എന്ന് ആശംസിച്ചു .

ഉഷസ് പയ്യപ്പിള്ളി ഒരുക്കിയ ഭാരതത്തെ കുറിച്ചും പ്രത്യേകിച്ച് കേരളത്തെ കുറിച്ചുമുള്ള ഡിയ ഷോയും ,സാൻദ്ര മുക്കോംതറയിലും, പേർളി പെരുമ്പള്ളിയും ആലപിച്ച വിവിധ ഗാനങ്ങളും ,കലാശ്രീ നൃത്ത വിദ്യാലയത്തിലെയും, കലാനികേതൻ സ്കൂളിലെയും പ്രതിഭകൾ ഒരുക്കിയ മോഹിനിയാട്ടം, ഭരതനാട്യം, ബോളിവുഡ് ഡാൻസ് തുടങ്ങിയ വിവിധ കലാരൂപങ്ങളും വേദിയിൽ കലാകാരന്മാർ അവതരിപ്പിച്ചു .ബോളിവുഡ് ഗാനങ്ങൾ ആലപിച്ചപ്പോൾ കാണികൾ നൃത്ത ചുവടുകളോടെ അതേറ്റെടുത്തു

ടോം കുളങ്ങര, മനു മുണ്ടക്കലിൽ , ചെറിയാൻ കാവുങ്കൽ എന്നിവർ പാചകത്തിനു നേതൃത്വം നൽകി . ആൻസി കാവുങ്കൽ പരിപാടിയുടെ മോഡറേറ്ററായിരുന്നു. ദീപ മാത്യൂ പരിപാടിയുടെ വിജയത്തിനായി സഹായിച്ച ഏവർക്കും നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍