ഫരീദാബാദ് രൂപതയിൽ മതബോന അധ്യാപകർക്ക് കൺവൻഷൻ നടത്തി
Sunday, February 24, 2019 9:40 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപത മതബോധന അധ്യാപകരുടെ കൺവൻഷൻ ജസോള ഫാത്തിമ മാതാ ഫൊറോനയിൽ സംഘടിപ്പിച്ചു. പൊതുസമ്മേളനം ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലോഗോസ് ക്വിസ് വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. റവ. ഡോ. പയസ് മലകണ്ടത്തിൽ മതാധ്യാപകർക്ക് ക്ലാസ് എടുത്തു.

റവ. ഡോ. ഫാ. സാന്‍റോ പുതുമനക്കുന്നത്ത്, സെക്രട്ടറി റെജി തോമസ്, ജോയിന്‍റ് സെക്രട്ടറി ജേക്കബ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്