മലയാളം മിഷൻ ലൈബ്രറിയുമായി കേരളസമാജം
Monday, February 25, 2019 8:38 PM IST
ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്‍റെ നേതൃത്വത്തിൽ മലയാളം മിഷന്‍റെ സഹകരണത്തോടെ ലൈബ്രറി ആരംഭിച്ചു. ഉദ്ഘാടനയോഗത്തിൽ സമാജം പ്രസിഡന്‍റ് അഡ്വ. പ്രമോദ് നന്പ്യാർ അധ്യക്ഷത വഹിച്ചു. സതീഷ് തോട്ടശേരി, അപ്പുക്കുട്ടൻ, ജോളി പ്രദീപ്, സന്ധ്യ നായർ, പി. ബിജു, വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കു വേണ്ടിയുള്ള മൗനപ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. മലയാളം ക്ലാസ് വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.