വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ക​ർ​ണാ​ട​ക​യി​ലും
Monday, February 25, 2019 8:43 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ ആ​ദ്യ അ​തി​വേ​ഗ​ട്രെ​യി​നാ​യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ക​ർ​ണാ​ട​ക​യി​ലു​മെ​ത്തു​ന്നു. ബം​ഗ​ളൂ​രു മം​ഗ​ളൂ​രു, മം​ഗ​ളൂ​രു ചെ​ന്നൈ, മം​ഗ​ളൂ​രു ഹൈ​ദ​രാ​ബാ​ദ് റൂ​ട്ടു​ക​ളി​ലാ​യി​രി​ക്കും വ​ന്ദേ ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തു​ക. കേ​ന്ദ്ര റെ​യി​ൽ​വേ​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഈ ​റൂ​ട്ടു​ക​ളി​ൽ ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഈ​മാ​സം 15ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ആ​ദ്യ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ളാ​ഗ്ഓ​ഫ് ചെ​യ്ത​ത്. ന്യൂ​ഡ​ൽ​ഹി​ക്കും വാ​രാ​ണ​സി​ക്കു​മി​ട​യി​ലാ​ണ് ആ​ദ്യ​സ​ർ​വീ​സ്. ജി​പി​എ​സ് സം​വി​ധാ​ന​വും സി​സി​ടി​വി കാ​മ​റ​ക​ളു​മ​ട​ക്ക​മു​ള്ള നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും ട്രെ​യി​നി​ലു​ണ്ട്.