ടൂവൂമ്പയിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് പുതിയ കോൺഗ്രിഗേഷൻ
Monday, March 4, 2019 9:59 PM IST
ബ്രിസ്‌ബേൻ: മലങ്കര ഓർത്തഡോക്സ് സഭ ക്യൂന്‍സ് ലാൻഡിലെ ടൂവൂമ്പയിൽ പരിശുദ്ധനായ വട്ടശേരിൽ ഗീവര്‍ഗീസ് മാർ ദിവന്നാസ്യോസിന്‍റെ നാമത്തിൽ ഒരു പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു.

ഇടവക മെത്രാപ്പോലിത്താ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസിന്‍റെ അനുവാദത്തോടെ 2018 ജൂൺ മുതൽ എല്ലാ മാസവും ബ്രിസ്ബേന്‍ സെന്‍റ് ജോര്‍ജ് ഇടവക വികാരി ഫാ. അജീഷ് വി. അലക്സിന്‍റെ നേതൃത്വത്തില്‍ പ്രാർഥനാ യോഗം നടന്നു വരുന്നു. പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് മാർച്ച് രണ്ടിന് വികാരി ഫാ. അജീഷ് വി. അലക്സ് കോണ്‍ഗ്രിഗേഷനിലെ ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിക്കുകയും തിരുമേനിയുടെ ആശീർവാദ കല്‍പന വായിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന യോഗത്തിൽ കത്തോലിക്കാ ഇടവക വികാരി ഫാ. തോമസ് അരീക്കുഴി ആശംസാ പ്രസംഗം നടത്തി. സഹോദരീ സഭകളിലെ അംഗങ്ങളും പെരുന്നാൾ കുർബാനയിൽ സംബന്ധിച്ചു. സെക്രട്ടറി ജയ്സൺ പാറക്കൽ ജോണി, മിഥുൻ പീറ്റർ , നിബിനു ടോം അലക്സ് , ജോബിൻ ജോൺ, ജിബി മാത്യൂസ് ജോർജ്, ആഷോൺ ഡോൺ, അലക്സ്, എല്‍ദോ, ജോഫിൻ കോര, ടിന്‍റു ജെനിൻ എന്നിവർ കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

Venue: St. John’s Presbyterian Church, Corner Crawley & Geddes Street, South Toowoomba