ഫരീദാബാദ് രൂപത ജൂബിലേറിയന്മാരായ ദന്പതികളെ ആദരിച്ചു
Tuesday, March 5, 2019 6:35 PM IST
ന്യൂഡൽഹി: ഫരീദാബാദ് സീറോ മലബാർ രൂപതയിൽ ജൂബിലേറിയന്മാരായ ദന്പതിമാരെ ആദരിച്ചു. മാർച്ച് മൂന്നിന് ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങിൽ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ദന്പതിമാരെ ആദരിച്ചു.

രാവിലെ 10നു ജൂബിലേറിയന്മാർക്കായി സംഘടിപ്പിച്ച ക്ലാസിനും തുടർന്നു നടന്ന വിശുദ്ധ കുർബാനക്കും റവ. ഡോ. പയസ് മലേകണ്ടത്തിൽ കാർമികത്വം വഹിച്ചു. ഫാ. ജിന്‍റോ കട്ടക്കയം സഹകാർമികനായിരുന്നു. വികാരി ജനറാൾ മോൺ. സ്റ്റാൻലി പുൽപ്രയിൽ സന്ദേശം നൽകി.

ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു. വിവാഹ ജീവിതത്തിന്‍റെ 25 വർഷം പിന്നിട്ട ദന്പതിമാരെ മൊമൊന്‍റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഫാ. ജിന്‍റോ കട്ടക്കയം, ഫാ. ജൂലിയസ്, ഫാ. ജോസഫ് മാലിയമ്മാവ്, വിൻസെന്‍റ് തോമസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്