ലത്തീൻ കത്തോലിക്കർ വിഭൂതി തിരുനാൾ ആചരിച്ചു
Wednesday, March 6, 2019 9:16 PM IST
ന്യൂഡൽഹി: ലോകമെങ്ങുമുള്ള ലത്തീൻ സമൂഹം വലിയ നോന്പിനു തുടക്കം കുറിച്ച് ബുധനാഴ്ച വിഭൂതി തിരുനാൾ ആചരിച്ചു. ഡൽഹി അതിരൂപതയുടെ കീഴിലുള്ള ആർകെ പുരം സെന്‍റ് തോമസ് ലത്തീൻ പള്ളിയിൽ വൈകുന്നേരം നടന്ന തിരുക്കർമങ്ങൾക്ക് വികാരി ഫാ. മരിയ സൂസെ മുഖ്യകാർമികത്വം വഹിച്ചു. രാവിലെ 6.30ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. രോഹൻ റോണാൾഡ് കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്