ബി. സത്യനാരായണ കർണാടക ആർടിസി ചെയർമാൻ
Friday, March 8, 2019 11:11 PM IST
ബംഗളൂരു: കർണാടക ആർടിസിയുടെ ചെയർമാനായി സിറ എംഎൽഎ ബി. സത്യനാരായണ ചുമതലയേറ്റു. കർണാടക ആർടിസി പോലെയൊരു വലിയ പ്രസ്ഥാനത്തിന്‍റെ ചെയർമാനാകാൻ കഴിഞ്ഞത് സന്തോഷകരമാണെന്ന് അദ്ദേഹം ഡയറക്ടർമാരുടെയും വകുപ്പ് മേധാവിമാരുടെയും യോഗത്തിൽ അറിയിച്ചു.

സേവനമായിരിക്കണം പ്രഥമ ലക്ഷ്യമെന്നും കൂട്ടായി പ്രയത്നിക്കണമെന്നും അദ്ദേഹം യോഗത്തിൽ ആഹ്വാനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളിലേക്കും കെഎസ്ആർടിസിയുടെ സേവനങ്ങൾ എത്തിക്കണമെന്നും പൊതുഗതാഗത ബസുകൾ ജീവനാഡിയായ ഗ്രാമീണമേഖലകൾക്ക് പ്രഥമപരിഗണന നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡയറക്ടർമാരായ ഡോ. പി.എസ്. ഹർഷ, പി.ആർ. ശിവപ്രസാദ് എന്നിവരും വിവിധ വകുപ്പ് മേധാവിമാരും ചടങ്ങിൽ പങ്കെടുത്തു.