ബംഗളൂരു അഭിഷേകാഗ്നി കൺവൻഷൻ: ഒരുക്കങ്ങൾ പൂർത്തിയായി
Friday, March 8, 2019 11:12 PM IST
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ ബംഗളൂരു അഭിഷേകാഗ്നി കൺവൻഷനു മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈമാസം ഒമ്പതു മുതൽ 13 വരെ ധർമാരാം ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടിലാണ് കൺവൻഷൻ. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ ആണ് കൺവൻഷൻ നയിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ എട്ടുവരെ നടക്കുന്ന ബൈബിൾ കൺവൻഷനിൽ ദിവ്യബലി, വചനപ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. കൂടാതെ, വിദ്യാർഥികൾക്കും യുവതീയുവാക്കൾക്കുമായി പ്രത്യേക പ്രാർഥനാശുശ്രൂഷയും നടക്കും. കൗൺസിലിംഗിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

കൺവൻഷന്‍റെ വിജയത്തിനായി രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ ജനറൽ കോ-ഓർഡിനേറ്ററായും ഫാ. ബെന്നി പെങ്ങിപ്പറമ്പിൽ ജനറൽ കൺവീനറായും ഫാ. ജോർജ് മൈലാടൂർ ജോയിന്‍റ് കൺവീനറായും ഫാ. ഡേവിസ് പാണാടൻ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.