കേരളസമാജം കെആര്‍ പുരം സോണ്‍ സ്നേഹ സംഗമം നടത്തി
Friday, March 8, 2019 11:14 PM IST
ബംഗളൂരു: കേരളസമാജം കെആര്‍ പുരം സോണിന്‍റെ ആഭിമുഖ്യത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു. കൃഷ്ണരാജപുരം ബി. നാരായണപുര പ്രഗതി സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന സ്നേഹസംഗമം കോര്‍പറേറ്റര്‍ എസ്.ജി. നാഗരാജ് വിലെ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ എം. ഹനീഫ് അധ്യക്ഷത വഹിച്ചു. ഇന്‍കം ടാക്സ് കമ്മീഷണര്‍ സിബിച്ചന്‍ കെ. മാത്യു മുഖ്യപ്രഭാഷണം നടത്തി. കേരളസമാജം പ്രസിഡന്‍റ് സി.പി. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി റജികുമാര്‍, സോണ്‍ രക്ഷാധികാരി പി. ദിവാകരന്‍, ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ കെ. റോസി, സോണ്‍ ഭാരവാഹികളായ കെ.എസ്. ഷിബു, സുരേഷ് ബാബു, ബിനു, തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടർന്ന് സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു. ചടങ്ങില്‍ സാമൂഹ്യപ്രവർത്തകൻ രാഘവന്‍ നായനാരെ ആദരിച്ചു.