സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
Friday, March 8, 2019 11:16 PM IST
ബംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്‍റെ ആഭിമുഖ്യത്തില്‍ കൊടിഗെഹള്ളി ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് പ്രക്രിയ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റെ സഹായത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജാലഹള്ളി ദോഡബൊമ്മസാന്ദ്ര കൈരളീനികേതന്‍ കാമ്പസില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് മീനാക്ഷി കൃഷ്ണബൈരെഗൗഡ ഉദ്ഘാടനം ചെയ്തു. കേരളസമാജം പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു. സോണ്‍ ചെയര്‍മാന്‍ എം. രാജഗോപാല്‍, കേരളസമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ജോയിന്‍റ് സെക്രട്ടറി ജെയ്ജോ ജോസഫ്, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്‍റ് സി.എച്ച്. പത്മനാഭന്‍, സെക്രട്ടറി സി. ഗോപിനാഥന്‍, കോര്‍പറേറ്റര്‍മാരായ ജയലക്ഷ്മി പിള്ളപ്പ, ലക്ഷ്മി ഹരി, ലയൺസ് ക്ലബ് പ്രസിഡന്‍റ് മനോജ്‌ കുമാര്‍, എം. രമേഷ്, രാമനാഥന്‍ നാരായണ്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ശിശുരോഗം, എല്ല് രോഗം, പ്രമേഹം എന്നീ വിഭാഗങ്ങളില്‍ പ്രമുഖ ഡോക്ടര്‍മാര്‍ പരിശോധന നടത്തി. ക്യാമ്പില്‍ ഇരുന്നൂറിലധികം പേര്‍ പരിശോധനകള്‍ നടത്തി.