ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ യൂ​റോ​പ്പ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Tuesday, March 12, 2019 12:10 AM IST
വി​യ​ന്ന: കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വാ​സി വി​ഭാ​ഗ​മാ​യ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ (ഐ​ഒ​സി ) യൂ​റോ​പ്പ് ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു​പോ​യ പ്ര​വാ​സി​ക​ളെ വീ​ണ്ടും ഇ​ന്ത്യ​യു​ടെ വി​ഷ​യ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മു​ണ്ടാ​ക്കു​ക, സ​മാ​ഗ​ത​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം മു​ൻ​നി​റു​ത്തി ഐ​ഒ​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ സാം ​പി​ത്രോ​ദ​യാ​ണ് യൂ​റോ​പ്പ് ഭാ​ര​വാ​ഹി​ക​ളെ ഒൗ​പ​ചാ​രി​ക​മാ​യി ദൗ​ത്യം ഏ​ൽ​പ്പി​ച്ച​ത്.

ക​ണ്‍​വീ​ന​റാ​യി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള രാ​ജ് വി​ന്ദ​ർ സിം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. സി​റോ​ഷ് ജോ​ർ​ജ് (ഓ​സ്ട്രി​യ), തന്മയ് മി​ശ്ര, ബാ​ൽ​ദേ​വ് സിം​ഗ്, വേ​ദ് പ്ര​കാ​ശ് ഗു​ജ (മൂ​വ​രും ഫ്രാ​ൻ​സ്), രാ​ഹു​ൽ പ​തി​നെ​ട്ടി​ൽ രാ​ജ്, നി​യോ​മ ബോ​റ, ഗു​ർ​ദീ​പ് സിം​ഗ് ര​ന്ദ്വ, ഹ​ർ​ദീ​പ് സിം​ഗ്, ഹ​ർ​ജി​ന്ദ​ർ സിം​ഗ് ച​ഹാ​ൽ (എ​ല്ലാ​വ​രും ജ​ർ​മ്മ​നി), ദി​ൽ​ബാ​ഗ് സിം​ഗ് ച​ന്ന, പ്ര​ഭാ​ജോ​ട്ടെ സിം​ഗ് (ഇ​രു​വ​രും ഇ​റ്റ​ലി), ഗാ​രി​സോ​ബാ​ർ സിം​ഗ് ഗി​ൽ (നോ​ർ​വേ) എ​ലി​സ​ബ​ത്ത് ലോ​റ​ൻ​സ് (സ്വി​റ്റ്സ​ർ​ല​ൻ​ഡ്) എ​ന്നി​വ​രാ​ണ് നി​യ​മി​ത​രാ​യ യൂ​റോ​പ്പ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ്ലോ​ബ​ൽ മാ​നി​ഫെ​സ്റ്റോ മീ​റ്റ് ക​ഴി​ഞ്ഞ​മാ​സം ദു​ബാ​യി​ൽ ന​ട​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക, യൂ​റോ​പ്പ്, മി​ഡി​ൽ ഈ​സ്റ്റ് മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കി, രാ​ഹു​ൽ​ഗാ​ന്ധി മു​ന്നോ​ട്ടു വ​യ്ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളോ​ടു സ​ത്യ​സ​ന്ധ​മാ​യ സ​മീ​പ​ന​മെ​ന്ന ആ​ശ​യം മു​ൻ നി​റു​ത്തി ഭാ​ര​വാ​ഹി​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സാം ​പി​ത്രോ​ദ ആ​ഹ്വാ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി